കൊവിഡ് : കേന്ദ്രസംഘമെത്തി
Saturday 31 July 2021 12:24 AM IST
തിരുവനന്തപുരം : കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ എസ്.കെ.സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇന്നലെ രാത്രി 8.30നാണ് തലസ്ഥാനത്തെത്തിയത്. ഓരോ ജില്ലയിലെയും മെഡിക്കൽ ഓഫീസർ,ജില്ലാ കളക്‌ടർ എന്നിവരിൽ നിന്ന് സംഘം വിവരങ്ങൾ ആരായും. രണ്ടു ടീമായി രോഗവ്യാപനമുള്ള 10 ജില്ലകളിൽ സന്ദർശനം നടത്തും. ഒരു സംഘം ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലുമെത്തും. മറ്റൊരു സംഘം വടക്കൻ ജില്ലകളിലും സന്ദർശനം നടത്തും. തിങ്കളാഴ്ച ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.