ചെറുപ്പത്തിൽ നാണക്കേടായിരുന്ന വായ കാരണം ലോകപ്രശസ്തയായി സാമന്ത

Saturday 31 July 2021 12:36 PM IST

വാഷിംഗ്ടൺ: ഒരു ആപ്പിളോ ഓറഞ്ചോ മുഴുവനായി വായിലാക്കാൻ സാധിക്കുന്നവരെ കണ്ടിട്ടുണ്ടോ? നിങ്ങൾക്കു കഴിയില്ലെങ്കിലും അതിനു സാധിക്കുന്നവരും ഉണ്ട് ഈ ലോകത്ത്. അമേരിക്കൻ വംശജയായ സാമന്ത രാംസ്ഡെല്ലിന് ഒരു ആപ്പിൾ മുഴുവനായി വായ്ക്കകത്ത് ആക്കുന്നത് അത്ര വലിയ സംഭവമല്ല. 6.52 സെന്റിമീറ്ററാണ് സാമന്തയുടെ വായുടെ നീളം.

ഇപ്പോൾ സാമന്തയുടെ വായുടെ നിളത്തെ അംഗീകരിച്ച് ഗിന്നസ് ബുക്ക് ഒഫ് റെക്കാഡ്സും രംഗത്തു വന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള വായുടെ ഉടമയെന്ന റെക്കാഡാണ് സാമന്തയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതിനു മുമ്പ് തന്നെ തന്റെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വീഡിയോകൾ സാമന്ത സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് ലഭിച്ച മികച്ച പ്രതികരണങ്ങൾക്കു ശേഷമാണ് സാമന്ത ഗിന്നസ് ബുക്ക് അധികാരികളെ സമീപിക്കാൻ തീരുമാനിച്ചത്. ഗിന്നസ് ബുക്ക് അധികൃതരെ കാണുന്നതിനു മുമ്പ് തന്നെ സാമന്ത ഒരു ദന്ത വിദഗ്ദ്ധനെ കണ്ട് തന്റെ വായുടെ നീളം എടുത്തിരുന്നു.

Advertisement
Advertisement