കാത്തിരിപ്പ് അവസാനിച്ചു,​ ബാഹുബലിയുടെ തിരക്കഥാകൃത്തിന്റെ സിനിമയുമായി വിജീഷ് മണി

Sunday 01 August 2021 6:00 AM IST

വി​ജീ​ഷ് ​മ​ണി​ ​സന്തോ​ഷ​ത്തി​ന്റെ​ ​കൊ​ടു​മു​ടി​യി​ലാ​ണ്.​ ​നാ​ലു​വ​ർ​ഷ​ത്തെ​ ​കാ​ത്തി​രി​പ്പാ​ണ് ​ ഒടുവി​ൽ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​ത്.​ ​ബാ​ഹു​ബ​ലി,​ ​ബ​ജ്റം​ഗി​ ​ഭാ​യി​ ജാ​ൻ,​ ​മ​ണി​ക​ർ​ണി​ക,​ ​ഈ​ച്ച,​ ​മ​ഗ​ധീ​ര,​ ​ആ​ർ.​ആ​ർ.​ആ​ർ​ ​തു​ട​ങ്ങി​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ൾ​ക്ക് ​തി​ര​ക്ക​ഥ​യൊ​രു​ക്കി​ ​ശ്ര​ദ്ധേ​യ​നാ​യ​ ​വി.​ ​വി​ജ​യേ​ന്ദ്ര​പ്ര​സാ​ദ് ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ ​പു​തി​യ​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നു​ള്ള​ ​ഭാ​ഗ്യ​മാ​ണ് ​ഗു​രു​വാ​യൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​വി​ജീ​ഷ് ​മ​ണി​യ്‌​ക്ക് ​ല​ഭി​ച്ചത്.

​ 93ാ​മ​ത് ​ഓ​സ്‌​കാ​ർ​ ​നോ​മി​നേ​ഷ​ൻ​ ​പ​ട്ടി​ക​യി​ൽ​ ​വ​രെ​ ​ഇ​ടം​ ​നേ​ടി​യ​ ​'​മ്‌​ മ് മ്​(സൗ​ണ്ട് ​ഓ​ഫ് ​പെ​യി​ൻ‍​)​"​ ​സം​വി​ധാ​​യകനാ​ണ് ​വി​ജീ​ഷ് ​മ​ണി.​ ​പു​രാ​ത​ന​ ​ആ​യോ​ധ​ന​ക​ല​ക​ൾ​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​ആ​റാം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​ വീ​ര​ ​സാ​ഹ​സി​ക​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ഈ​ ​ചി​ത്രം​ ​ഇ​ന്ത്യ​ൻ​ ​ഭാ​ഷ​ക​ളി​ലും,​ ​ചൈ​നീ​സ് ​ഭാ​ഷ​യി​ലു​മാ​യാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ഒ​ക്ടോ​ബ​ർ,​ ​ന​വം​ബ​ർ​ ​മാ​സ​ത്തി​ൽ​ ​ആ​രം​ഭി​ക്കാ​നാ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ​വി​ജീ​ഷ് ​മ​ണി​ ​പ​റ​ഞ്ഞു.

​വി​ശ്വ​ഗു​രു​വി​ൽ​ ​നി​ന്ന് ​
മ് ​മ് ​മ് വ​രെ

ജൈ​വ​ക​ർ​ഷ​ക​ൻ ​കൂ​ടി​യാ​യ​ ​വി​ജീ​ഷി​ന്റെ​ ​ മ​ന​സി​ൽ​ ​നി​റ​യു​ന്ന​ ​ക​ഥ​ക​ളി​ലും​ ​അ​വ​യു​ടെ​ ​ദൃ​ശ്യ​ഭാ​ഷ​യി​ലു​മെ​ല്ലാം​ ​പ​രി​സ്ഥി​തി​യു​ടെ​ ​ഉ​ൾ​തു​ടി​പ്പു​ക​ളു​ണ്ട്.​ ​പ്ര​കൃ​തി​യു​മാ​യി​ ​ മ​നു​ഷ്യ​ർ​ ​ഇ​ണ​ങ്ങി​ക്കൂ​ടാ​തെ​ ​ക​ഴി​യു​മ്പോ​ൾ​ ​വ​ന്നു​പെ​ടു​ന്ന​ ​നീ​റ്റ​ലു​ക​ളു​ണ്ട്.​ ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നെ​ ​പ്ര​മേ​യ​മാ​ക്കി​ ​അ​വ​ത​രി​പ്പി​ച്ച​ ​ 'വി​ശ്വ​ഗു​രു" 51 ​മ​ണി​ക്കൂ​റി​ൽ​ ​പൂ​ർ​ത്തി​യാ​ക്കി​ ​തീ​യേ​റ്റ​റു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​തി​ന് ​ഗി​ന്ന​സ് ​റെ​ക്കാ​ഡ് നേടി​യി​രുന്നു. പു​ഴ​യും​ ​പ​രി​സ്ഥി​തി​യും​ ​പ്ര​മേ​യ​മാ​ക്കി​യെ​ടു​ത്ത​ ​ര​ണ്ടാ​മ​ത്തെ​ ​സി​നി​മ​ ​'പു​ഴ​യ​മ്മ​" ഏ​റ്റ​വും​ ​മി​ക​ച്ച​ ​പ​രി​സ്ഥി​തി​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​മ​ല​യാ​ള​ ​ചി​ത്ര​ത്തി​നു​ള്ള​ ​ഫി​ലിം​ ​ക്രി​ട്ടി​ക്‌​സ് ​അ​വാ​ർ​ഡ് നേടി​. ​ആ​ദ്യാ​വ​സാ​നം​ ​പു​ഴ​യി​ൽ​ ​ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട​ ​സി​നി​മ​യ്‌​ക്കു​ള്ള​ ​ഏ​ഷ്യ​ ​ബു​ക്ക് ​ഓ​ഫ് ​റെ​ക്കാ​ഡ്‌​സും​ ​ഈ​ ​ചി​ത്ര​ത്തി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​സം​സ്‌​കൃ​ത​ ​ഭാ​ഷ​യി​ലു​ള്ള​ ​ന​മോ​,​ ​നേ​താ​ജി​ ​(​ഇ​രു​ള​)​ ​തു​ട​ങ്ങി​യ​ ​ച​ല​ച്ചി​ത്ര​ങ്ങ​ൾ​ 2019​ലും​ 2020​ലും​ ​ഇ​ഫി​ ​ഗോ​വ​ ​ച​ല​ച്ചി​ത്രമേ​ള​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പാ​രി​സ്ഥി​തി​ക​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ ​ആ​ഴ​ത്തി​ൽ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​വി​ജീ​ഷി​ന്റെ​ ​ ​സി​നി​മ​ ​ ​'മ് മ് മ്"​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​ ​ശ്ര​ദ്ധ​ ​ നേടി​യി​രുന്നു. കു​റു​മ്പ​ ​ഭാ​ഷ​യി​ലു​ള്ള​ ​ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​ ​ആ​ദ്യ​ത്തെ​ ​സി​നി​മ​യെ​ന്ന​ ​ഖ്യാ​തി​യും​ ​ നേ​ടി.​
സംവിധായകനായത്
സി​നി​മ​ ​ മാ​ത്രം​ ​മ​ന​സി​ലെ​ത്തി​യ​പ്പോ​ൾ​ 17-ാം​ ​വ​യ​സി​ൽ​ ​ട്യൂ​ഷ​ൻ​ ​ഫീ​സു​മാ​യാ​ണ് ​പ്രീ​ഡി​ഗ്രി​ ​പോ​ലും​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​ ​വി​ജീ​ഷ് ​മ​ണി​ ​മ​ദ്രാ​സി​ലേ​ക്ക് ​നാ​ട് ​വി​ട്ടത്. ​പ്ര​തി​കൂ​ല​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും​ ​വി​ജീ​ഷ് ​പ​ത​റി​യി​ല്ല.​ ​ഉ​റ​ച്ച​ ​മ​ന​സോ​ടെ​ ​മു​ന്നോ​ട്ടു​ ​നീ​ങ്ങി.​ ​തു​ട​ർ​ന്ന് ​നാ​ട്ടു​കാ​ര​നാ​യ​ ​ഒ​രാ​ളെ​ ​കാ​ണു​ക​യും​ ​അ​യാ​ളു​ടെ​ ​ഹോ​ട്ട​ലി​ൽ​ ജോലി​ക്കായി​ ​കൂ​ടുകയും ചെയ്‌തു. ​മ​ന​സി​ൽ​ ​അ​ഭി​ന​യ​മോ​ഹ​മാ​യി​രു​ന്നു.​ ​പ​തി​യെ​ ​ഹോ​ട്ട​ലി​ൽ​ ​എ​ത്തു​ന്ന​ ​സി​നി​മാ​ ​പ്രേ​മി​ക​ളു​മാ​യി ​ ചങ്ങാത്തത്തി​ലായി​ സി​നി​മയി​ലെത്തി​. പ​ക്ഷേ​ ​അ​വി​ടെ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ അ​ഭി​ന​യം​ ​ത​നി​യ്‌​ക്കു​ ​പ​റ്റി​യ​ ​പ​ണി​യല്ലെന്ന് വി​ജീഷ് തി​രി​ച്ചറി​ഞ്ഞത്. പി​ന്നീ​ട് ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രാ​ള​റും കാലക്രമത്തി​ൽ നി​ർമ്മാതാവുമായി.​ക്ഷമയോടെയുള്ള യാത്ര ​വി​ജീ​ഷ് ​മ​ണി​യെ​ ​കൊ​ണ്ടെ​ത്തി​ച്ച​ത് ​ സംവി​ധാനത്തി​ലായി​രുന്നു. ​ആ​ ​ജീ​വി​ത​യാ​ത്ര​യ്ക്കൊ​പ്പം​ ​സ​ഹ​ധ​‌​ർ​മി​ണി​യാ​യ​ ​അ​ന​ശ്വ​ര​യും​ ​നാ​ലാം​ ​ക്ലാ​സു​കാ​ര​ൻ​ ​വി​രാ​ടും​ ​ഒ​പ്പം​ ​ചേ​ർ​ന്നു.