ആ വലിയ ഉത്തരവാദിത്തം നിറവേറ്റാൻ രാജ്യസഭയിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുത്തത് സുരേഷ്ഗോപിയെ; കർത്തവ്യങ്ങൾ ഭംഗിയായി നിറവേറ്റുമെന്ന് ഉറപ്പ് നൽകി താരം
ന്യൂഡൽഹി: പുതിയ ഉത്തരവാദിത്തം ലഭിച്ചതിന്റെ സന്തോഷം ജനങ്ങളുമായി പങ്കുവച്ച് രാജ്യസഭാംഗം സുരേഷ് ഗോപി എം.പി. തന്നെ വിശ്വസിച്ചേൽപ്പിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിറവേറ്റാൻ പരിശ്രമം നടത്തുമെന്നും ഫേസ്‌ബുക്കിലെ കുറിപ്പിലൂടെ താരം അറിയിച്ചു.
ദേശീയ നാളികേര വികസന ബോർഡ് അംഗമായാണ് താരത്തെ ഏകകണ്‌ഠേന തിരഞ്ഞെടുത്തത്. വിഷയത്തിൽ നിർദ്ദേശങ്ങളും പരാതികളുമറിയിച്ചവർക്ക് 'നമുക്ക് ശരിയാക്കാം' എന്ന ഉറപ്പും താരം നൽകി.
സുരേഷ് ഗോപി എം.പിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്!
ഇന്ത്യയുടെ Coconut devolopment boardലേക്ക് ഐകകണ്‌ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും.