ഇന്നു മുതൽ പ്രളയ സെസില്ല, ഓണവിപണിക്ക് നേട്ടമാകും
Sunday 01 August 2021 12:59 AM IST
തിരുവനന്തപുരം: ഇന്നു മുതൽ പ്രളയ സെസ് ഇല്ല. സ്വർണം, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ അടക്കം വിലയേറിയ ഉത്പന്നങ്ങൾക്കെല്ലാം ഇന്നു മുതൽ നേരിയ വിലക്കുറവ് ഉണ്ടാകും. ഈ വിലക്കുറവ് ഓണവിപണിയെ ഉഷാറാക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
12%, 18%, 28% ജി.എസ്.ടി നിരക്കുകളുള്ള ആയിരത്തോളം ഉൽപന്നങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനവുമായിരുന്നു സെസ്. കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൊബൈൽ ഫോൺ, സിമന്റ്, പെയിന്റ്, സ്വർണം, വെള്ളി, ലാൻഡ് ഫോൺ, മൊബൈൽ ഫോൺ റീചാർജ്, ഇൻഷ്വറൻസ് പ്രീമിയം തുടങ്ങിയവയുടെ മേലുള്ള സെസ് ആണ് ഇല്ലാതാവുക. 2019 ഓഗസ്റ്റ് ഒന്നിനാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്.
''ബിൽ ചോദിച്ചു വാങ്ങി, അതിൽ പ്രളയ സെസ് ചുമത്തിയിട്ടില്ലെന്ന് ഉപഭോക്താക്കൾ ഇന്നു മുതൽ ഉറപ്പാക്കണം.''
കെ.എൻ. ബാലഗോപാൽ,
ധനമന്ത്രി