പ്ലസ്‌വൺ എഴുതിയിറങ്ങി ബാലൻ 'ബാലനായി '

Sunday 01 August 2021 12:02 AM IST
കെ.കെ. ബാലൻ

കോഴിക്കോട് : പ്രായത്തെ തോൽപ്പിച്ച് നേടിയ പഠനമികവുമായി പ്ലസ്‌വൺ പരീക്ഷയെഴുതിയതിന്റെ സന്തോഷത്തിലാണ് തിരുവങ്ങൂർ സ്വദേശിയായ കെ.കെ.ബാലൻ. കൊയിലാണ്ടി ഹയർ സെക്കൻഡറി സ്‌കൂളിന് കീഴിലെ തുല്യതാ പഠന ക്ലാസിലെ ഈ 71 കാരൻ ജില്ലയിലെ ഏറ്റവും പ്രായംകൂടിയ പഠിതാവ് കൂടിയാണ്. ഹ്യുമാനിറ്റീസ് ഒന്നാംവർഷ പരീക്ഷയാണ് ബാലൻ എഴുതിയത്. എക്‌സൈസിൽ നിന്ന് വിരമിച്ച ശേഷം സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സിലൂടെയാണ് 10ാം തരം പാസായത്. 2019ൽ എഴുതിയ പരീക്ഷയിൽ മികച്ച മാർക്കും നേടി. അരിക്കുളം പഞ്ചായത്ത് ജനപ്രതിനിധിയായിരുന്നു. സെന്റർ കോ ഓർഡിനേറ്റർമാരായ ദീപ. എം, സിന്ധു സുരേഷ് എന്നിവരായിരുന്നു ബാലന്റെ അദ്ധ്യാപകർ. സാക്ഷരതാ മിഷൻ നടത്തിയ ഹയർ സെക്കൻഡറി പരീക്ഷകൾ ജില്ലയിൽ പൂർത്തിയായി.

Advertisement
Advertisement