വാക്സിനേഷൻ: ഡോക്ടറെ ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ

Sunday 01 August 2021 12:54 AM IST

മലപ്പുറം: വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. മുഹമ്മദ് റമീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ പൊന്നാനി താലൂക്കിൽ വാക്സിനേഷൻ ഉൾപ്പെടെയുള്ള എല്ലാ സർവീസും നിറുത്തിവച്ചു. എമർജൻസി രോഗികളുടെ ചികിത്സ മാത്രമാണ് നടന്നത്. പൊന്നാനിയിൽ പ്രൈവറ്റ് പ്രാക്ടീസും ബഹിഷ്‌കരിക്കും. നാളെ മുതൽ അറസ്റ്റ് ഉണ്ടാവുംവരെ ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലെയും വാക്സിനേഷൻ നിറുത്തിവയ്ക്കും. അറസ്റ്റുണ്ടായില്ലെങ്കിൽ സമരം വ്യാപിപ്പിക്കും. കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ. മൊയ്തീൻ, ജില്ലാ സെക്രട്ടറി ഡോ. പി. ഹാനി ഹസ്സൻ, ജില്ലാ ട്രഷറർ ഡോ. ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement