കാത്തുനിന്ന് വലഞ്ഞ് ചികിത്സ കിട്ടാതെ രോഗികൾ മടങ്ങി

Sunday 01 August 2021 1:08 AM IST

തിരൂരങ്ങാടി: താലൂക്കാശുപത്രിയിൽ ഡോക്ടറെ കാണാനായി ചീട്ടെടുത്ത് ഏറെ നേരം കാത്തുനിന്ന രോഗികൾക്ക് ഒടുവിൽ ലഭിച്ചത് ഡോക്ടർ ഡ്യൂട്ടിയിലില്ലെന്ന വിവരം. ഇതോടെ ചികിത്സ ലഭിക്കാതെ രോഗികൾ മടങ്ങി. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചർമ്മരോഗത്തിന് ഡോക്ടറെ കാണാനെത്തിയവരാണ് ചികിത്സ കിട്ടാതെ മടങ്ങിയത്.

ഇന്നലെ ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെ പട്ടികയിൽ ചർമ്മരോഗ ഡോക്ടറുടെ പേരും ഉണ്ടായിരുന്നു. മുപ്പതോളം പേർക്കാണ് കൗണ്ടറിൽ നിന്ന് ചീട്ട് ലഭിച്ചത്.എറെ നേരമായിട്ടും കാണാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഡോക്ടർ ഡ്യൂട്ടിയിലില്ലെന്നറിയുന്നത്. ഡോക്ടർ കൊവിഡ് ഡ്യൂട്ടിയിലായിരുന്നുവെന്നും ഡോക്ടറെ ആശുപത്രിയിൽ കണ്ടപ്പോൾ ഒ.പിയിൽ ഡ്യൂട്ടിയുണ്ടെന്ന് കരുതി ശീട്ട് നൽകിയതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

Advertisement
Advertisement