3 വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതി പിടിയിൽ

Sunday 01 August 2021 1:39 AM IST

എഴുകോൺ: ഭർത്താവിനെയും മൂന്നു വയസുള്ള പെൺകുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ. കരീപ്ര പ്ലാക്കാട് അനിഴം വീട്ടിൽ ആശ (22), പനയറ ചെപ്ര അജിതാ ഭവനിൽ പ്രശാന്ത് (24) എന്നിവരാണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്. ആശയുടെ ഭർത്താവിന്റെ പരാതിയെ തുടർന്നായിരുന്നു നടപടി. എഴുകോൺ എസ്.എച്ച്. ഒ ശിവപ്രകാശ്, എ.എസ്.ഐ മാരായ ജോൺ മാത്യു, അജിത്ത്, സി.പി. ഒമാരായാ വിനീത്, ഗണേഷ്, അമ്പിളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.