ക്വിറ്റ് ഇന്ത്യ ദിനം സേവ് ഇന്ത്യ ദിനമായി ആചരിക്കും

Monday 02 August 2021 12:44 AM IST

കൊച്ചി: കേരള കർഷകസംഘം, കർഷക തൊഴിലാളി പ്രസ്ഥാനം, സി.ഐ.ടി.യു സംഘടനകൾ എന്നിവ സംയുക്തമായി ക്വിറ്റ് ഇന്ത്യ ദിനം സേവ് ഇന്ത്യാ ദിനമായി ആചരിക്കും. തൊഴിലാളി -കർഷക വിരുദ്ധ നിയമ ഭേദഗതികൾ തള്ളിക്കളയുക, വൈദ്യുതി സ്വകാര്യവൽക്കരണത്തിനായുള്ള ഭേദഗതികൾ ഉപേക്ഷിക്കുക, കാർഷികോത്പ്പന്നങ്ങൾക്ക് ഉൽപാദനച്ചെലവിന്റെ 50 ശതമാനം താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കുക, പെട്രോൾ, ഡീസൽ, പാചകവാതകം വില കുറയ്ക്കുക, സർക്കാർ ഒഴിവുകൾ ഉടൻ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഈ മാസം 9 ന് വൈകിട്ട് 4 മുതൽ 5 വരെ 10 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.

Advertisement
Advertisement