പെരുവെമ്പ് പഞ്ചായത്തിന് പുതിയ ആംബുലൻസ്

Monday 02 August 2021 12:49 AM IST
പെരുവെമ്പ് ഗ്രാമപഞ്ചായത്തിലേക്ക് സൗജന്യമായി വാങ്ങി നൽകിയ പുതിയ ആംബുലൻസിന്റെ താക്കോൽ പി.ഇ. സുബ്രമണ്യനിൽ നിന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഏറ്റുവാങ്ങുന്നു.

പെരുവെമ്പ്: പഞ്ചായത്തിലേക്ക് സൗജന്യമായി വാങ്ങിനൽകിയ പുതിയ ആംബുലൻസിന്റെ താക്കോൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഏറ്റുവാങ്ങി. പെരുവെമ്പ് കിഴക്കെ ഗ്രാമത്തിലെ പി.ഇ. സുബ്രമണ്യൻ എന്ന ബാബു ആണ് ഒമ്പത് ലക്ഷം രൂപ ചെലവിൽ പുതിയ ആംബുലൻസ് സൗജന്യമായി വാങ്ങി നൽകിയത്.

പഞ്ചായത്ത് അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ആംബുലൻസിന്റെ താക്കോൽ പി.ഇ. സുബ്രമണ്യൻ മന്ത്രിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഉഷാകുമാരി സ്വാഗതവും, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement