കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്​കാ​രം പാ​ല​ക്കീ​ഴ് ഏ​റ്റു​വാ​ങ്ങി

Monday 02 August 2021 12:21 AM IST
കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്​കാ​രം പ്രൊ​ഫ. പാ​ല​ക്കീ​ഴ് നാ​രാ​യ​ണൻ ഏ​റ്റു​വാ​ങ്ങുന്നു

പെ​രി​ന്തൽ​മ​ണ്ണ: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്​കാ​രം പ്രൊ​ഫ. പാ​ല​ക്കീ​ഴ് നാ​രാ​യ​ണൻ ഏ​റ്റു​വാ​ങ്ങി. ശാ​രീ​രി​ക അ​വ​ശ​ത​യിൽ ക​ഴി​യു​ന്ന​തി​നാൽ അ​ദ്ദേ​ഹ​ത്തി​ന് വ​സ​തി​യിൽ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​കൾ നേ​രി​ട്ടെ​ത്തി ഉ​പ​ഹാ​രം സ​മ്മ​നി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​ച വൈ​കീ​ട്ട് ന​ട​ന്ന ച​ട​ങ്ങിൽ സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡന്റ് വൈ​ശാ​ഖൻ 30,000 രൂ​പ​യും സാ​ക്ഷ്യ​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്​കാ​രം പാ​ല​ക്കീ​ഴി​ന് കൈ​മാ​റി.
നൂ​റ് ശ​ത​മാ​നം അർ​പ്പ​ണ ബോ​ധ​ത്തോ​ടെ ന​മ്മു​ടെ ഭാ​ഷ​ക്കും സാ​ഹി​ത്യ​ത്തി​നും സം​സ്​കാ​ര​ത്തി​നു വേ​ണ്ടി പ്ര​വർ​ത്തി​ച്ച പാ​ല​ക്കീ​ഴി​ന് ഈ ആ​ദ​ര​വ് കൊ​ടു​ക്കു​ന്ന​തിൽ ഏ​റെ അ​ഭി​മാ​ന​വും സന്തോ​ഷവു​മു​ണ്ടെ​ന്ന് വൈ​ശാ​ഖൻ പ​റ​ഞ്ഞു. സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. കെ.പി മോ​ഹ​നൻ, എ​ക്​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്​ണൻ, പ്രൊ​ഫ.എം​എം നാ​രാ​യ​ണൻ, സാ​ഹി​ത്യ​കാ​രൻ അ​ശോ​കൻ ച​രു​വിൽ, പു​ക​സ ജി​ല്ലാ സെ​ക്ര​ട്ട​റി വേ​ണു പാ​ലൂർ, ചെ​റു​കാ​ട് ട്രസ്റ്റ് ചെ​യർ​മാൻ വി.ശ​ശി​കു​മാർ, പാ​ല​ക്കീ​ഴ് പ​ര​മേ​ശ്വ​രൻ, പാ​ല​ക്കീ​ഴി​ന്റെ ഭാ​ര്യ പി.എം സാ​വി​ത്രി എ​ന്നി​വർ പ​ങ്കെ​ടു​ത്തു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ 2019 ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്​കാ​ര​മാ​ണ് മുൻ ഗ്ര​ന്ഥാ​ലോ​കം പ​ത്രാ​ധി​പർ കൂ​ടി​യാ​യ പാ​ല​ക്കീ​ഴി​നെ തേ​ടി​യെ​ത്തി​യ​ത്. കെ്ാവി​ഡി​ന്റെ പ​ശ്ചാ​ത​ല​ത്തിൽ പു​ര​സ്​കാ​രം കൈ​മാ​റൽ ച​ട​ങ്ങ് ന​ട​ത്താൻ ക​ഴി​ഞ്ഞി​യ​തെ നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തു​ടർ​ന്നാ​ണ് വീ​ട്ടി​ലെ​ത്തി കൈ​മാ​റി​യ​തെ​ന്ന് സം​ഘാ​ട​കർ അ​റി​യി​ച്ചു.

Advertisement
Advertisement