ശിവസേനയുടെ ധർണ
Monday 02 August 2021 12:34 AM IST
കൊച്ചി: പെട്രോളിയം ഉത്പ്പന്നങ്ങളുടെ നികുതി ജി.എസ്.ടിയുടെ കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശിവസേന ധർണ നടത്തി. എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ് സജി തിരുത്തികുന്നേൽ ഉദ്ഘാടനം ചെയ്തു. കെ.എക്‌സ്.കുഞ്ഞുമോൻ, സുരേഷ് കടുപ്പത്ത്, ശിവൻ കുഴുപ്പിള്ളി, കെ.ജെ.പ്രസാദ്, എ.കെ.ബാലു, സജീവൻ പെരുമ്പിള്ളി എന്നിവർ സംസാരിച്ചു.