പഠനാവശ്യത്തിന് പായസ മേള

Monday 02 August 2021 12:36 AM IST
വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനു വേണ്ടി വിടാക്കുഴയിൽ യൂത്ത് കെയറിൻ്റെ നേതൃത്വത്തിൽ നടത്തിയ പായസ മേള

കളമശേരി : നഗരസഭയിലെ കൗൺസിലർ മുഹമ്മദ് ഫെസിയുടെയും വിടാക്കുഴയിലെ യൂത്ത് കെയറിന്റെയും നേതൃത്വത്തിൽ നിർദ്ധനവിദ്യാർത്ഥികൾക്ക് മൊബൈൽ, ടാബ് തുടങ്ങിയ പഠനോപകരണങ്ങൾ നൽകാൻ പായസ മേള നടത്തി. ഉദ്ഘാടനം വിടാക്കുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ശാന്തി ഗിരീധർ ആചാര്യ സ്വാമി, സോഷ്യൽ സി .എം .ഐ ചർച്ച് അസി. വികാരി ഫാ. റോബിൻ കളപ്പുരയ്ക്കൽ, ഇമാമുദ്ദീൻ മസ്ജിദ് ചീഫ് ഇമാം താഹിർ ഫൈസി എന്നിവർ ചേർന്ന് നിർവഹിച്ചു. കെ. പി .സി. സി നിർവാഹക സമിതിയംഗം ജമാൽ മണക്കാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, പി .എം.നജീബ്, അൻവർ ഞാക്കട, സിറാജ് അടമ്പയിൽ, ഫൈസൽ മജീദ്, ഷിജു ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement