പള്ളിയോടത്തിൽ കയറുന്നവർക്ക് വാക്‌സിൻ നൽകും

Monday 02 August 2021 12:13 AM IST

ആറന്മുള : തിരുവോണത്തോണി വരവേൽപ്പി​നും ഉത്രട്ടാതി വള്ളംകളിക്കും എത്തുന്നതിന് അനുവദിച്ചിട്ടുള്ള മൂന്നു പള്ളിയോടത്തിൽ കയറുന്ന തുഴച്ചിൽക്കാർക്കും തിരുവോണത്തോണി യാത്രാ സംഘത്തിനും കൊവിഡ് പ്രതിരോധത്തിന് ആദ്യ ഡോസ് വാക്‌സിനേഷൻ പള്ളിയോട സേവാ സംഘം ഓഫീസായ പാഞ്ചജന്യത്തിൽ ഇന്ന് രാവി​ലെ 10 മണി മുതൽ നൽകും. കാട്ടൂർ തോണി കമ്മിറ്റി പ്രതിനിധികൾ 10 മണി മുതലും, മാരാമൺ പള്ളിയോടത്തിന്റെ കരക്കാർ 10.30 മുതലും കീഴ്‌വന്മഴി കരക്കാർ 11 മുതലും വാക്സിൻ സ്വീകരിക്കും. വാക്സിൻ എടുക്കുന്നതിന് എത്തുന്നവർ ആധാർ കാർഡ് കൂടാതെ മറ്റൊരു തിരിച്ചറിയൽ രേഖ കൂടി കരുതണം. നേരത്തേ നൽകിയ ലിസ്റ്റിൽ നൽകിയ നമ്പരുള്ള മൊബൈൽ ഫോൺ എന്നിവയുമായി പാഞ്ചജന്യത്തിൽ നിശ്ചിത സമയത്തു എത്തിച്ചേരണമെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ അറിയിച്ചു.

Advertisement
Advertisement