കേന്ദ്ര ആരോഗ്യ വകുപ്പ് സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

Monday 02 August 2021 12:00 AM IST

കോഴിക്കോട്: കടലുണ്ടി പി.എച്ച്.സി യിലെത്തിയ കേന്ദ്ര ആരോഗ്യ വകുപ്പ് സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെച്ചു. വാക്‌സിൻ വിതരണത്തിലെ വിവേചനത്തിൽ നടപടി തേടിയായിരുന്നു ഉപരോധം. സംഭവത്തിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കൊവിഡ് അവലോകന യോഗം കഴിഞ്ഞ് പുറത്തിറങ്ങി കാറിൽ തിരിച്ച കേന്ദ്ര ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.രവിന്ദ്രൻ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം കോഴിക്കോട് അഡിഷണൽ ഡയറക്ടർ ഡോ.കെ.രഘു എന്നിവരെയാണ് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യമുയർത്തി പൊടുന്നനെ ഉപരോധിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവരെ തടഞ്ഞു. പരാതികൾ കേട്ട കേന്ദ്ര സംഘം വാക്‌സിൻ വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്തുമെന്ന് അറിയിച്ചതോടെയാണ് പ്രക്ഷോഭകർ പിന്മാറിയത്. കഴിഞ്ഞ ദിവസം 350 ഡോഡ് വാകസിൻ ഉപയോഗപ്പെടുത്താത്തതിനാൽ ഡി.എം.ഒ തിരിച്ചുവാങ്ങിയതിനെ ചൊല്ലി കടലുണ്ടി പഞ്ചായത്ത് അധികൃതകർക്കെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. കോൺഗ്രസ് കടലുണ്ടി മണ്ഡലം പ്രസിഡന്റ് ജോബിഷ് പിലാക്കാട്ട്, മണ്ണുർ മണ്ഡലം പ്രസിഡന്റ് ഹെബീഷ് മാമ്പയിൽ, ഷാജി പുന്തോട്ടത്തിൽ, പി.പി അളകേശൻ, വി.പി നിഷാദ്, പഞ്ചായത്ത് മെമ്പർ ഷാഹിദ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

വാ​രാ​ന്ത്യ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ഉ​പേ​ക്ഷി​ച്ചേ​ക്കും,​ ക​ട​ക​ൾ​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​തു​റ​ക്കാ​ൻ​ ​സാ​ദ്ധ്യത

ആ​ൾ​ക്കൂ​ട്ട​വും​ ​രോ​ഗ​വ്യാ​പ​ന​വും​ ​ത​ട​യാ​ൻ​ ​പു​തി​യ​ ​ക്ര​മീ​ക​ര​ണം​ ​വ​രും

തി​രു​വ​ന​ന്ത​പു​രം​:​ഒ​ന്ന​ര​ ​മാ​സം​ ​അ​ട​ച്ചി​ട്ടി​ട്ടും​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കു​റ​യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ,​സം​സ്ഥാ​ന​ത്തെ ലോ​ക്ക് ​ഡൗ​ൺ​ ​ന​യം​ ​മാ​റ്റു​ന്നു.​ ​നാ​ളെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​രു​ന്ന​ ​സം​സ്ഥാ​ന​ ​ത​ല​ ​കൊ​വി​ഡ് ​അ​വ​ലോ​ക​ന​യോ​ഗം​ ​പു​തി​യ​ ​സ​മീ​പ​ന​ത്തി​ന് ​രൂ​പം​ ​ന​ൽ​കും.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​പ​രി​ഗ​ണി​ക്കും. വാ​രാ​ന്ത്യ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ഗു​ണ​ക​ര​മ​ല്ലെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​മേ​യ് ​നാ​ലു​മു​ത​ൽ​ ​സം​സ്ഥാ​ന​ത്ത് ​വാ​രാ​ന്ത്യ​ ​ലോ​ക്ക് ​ഡൗ​ണു​ണ്ട്.​ ​ഇ​തു​മൂ​ലം​ ​വെ​ള്ളി​യാ​ഴ്ച​ക​ളി​ലും​ ​തി​ങ്ക​ളാ​ഴ്ച​ക​ളി​ലും​ ​ക​ട​ക​ളി​ലും​ ​നി​ര​ത്തു​ക​ളി​ലും​ ​വ​ൻ​ ​തി​ര​ക്കാ​ണ്.​ ​ഇ​ത് ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്നു.​ആ​ഴ്ച​യി​ൽ​ ​മൂ​ന്ന് ​ദി​വ​സം​ ​ക​ട​ക​ൾ​ ​അ​ട​ച്ചി​ടു​ന്ന​ത് ​ഒ​ഴി​വാ​ക്കി​ ​എ​ല്ലാ​ദി​വ​സ​വും​ ​തു​റ​ക്കാ​നും​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​അ​നു​മ​തി​ ​ന​ൽ​ക​ലും​ ​ആ​ലോ​ച​ന​യു​ണ്ട്.​ ​അ​ട​ച്ചി​ട​ൽ​ ​ഒ​ഴി​വാ​ക്കി​ ​ആ​ൾ​ക്കൂ​ട്ടം​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​പു​തി​യ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ളാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദേ​ശ​ ​പ്ര​കാ​രം​ ​ആ​രോ​ഗ്യ​ ​വി​ദ​ഗ്ധ​ ​സ​മി​തി​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ഉ​ന്ന​ത​ ​സ​മി​തി​ ​ഇ​ത് ​ച​ർ​ച്ച​ ​ചെ​യ്ത​ ​ശേ​ഷം​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​സ​മ​ർ​പ്പി​ക്കും ടി.​പി.​ആ​ർ.​ ​നി​ര​ക്കും​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​വും​ ​മാ​ത്രം​ ​മാ​ന​ദ​ണ്ഡ​മാ​ക്കി​ ​പൊ​തു​ ​നി​യ​ന്ത്ര​ണം​ ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​വി​ദ​ഗ്ധ​ ​സ​മി​തി.​ ​പ​ക​രം,​ ​ടി.​പി.​ആ​ർ.​ ​കൂ​ടി​യ​ ​ഇ​ട​ങ്ങ​ൾ​ ​മൈ​ക്രോ​ ​ക​ണ്ട​യി​ൻ​മെ​ന്റ് ​മേ​ഖ​ല​ക​ളാ​ക്കി​ ​തി​രി​ച്ച് ​നി​യ​ന്ത്ര​ണം​ ​കൊ​ണ്ടു​ ​വ​രും.​ ​എ​ന്നാ​ൽ​ ​വി​വാ​ഹം,​ ​മ​ര​ണം,​ ​മ​റ്റു​ ​പൊ​തു​ച​ട​ങ്ങു​ക​ൾ​ ​എ​ന്നി​വ​യ്ക്ക് ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണം​ ​തു​ട​രും.​ ​ആ​ൾ​ക്കൂ​ട്ട​ ​നി​യ​ന്ത്ര​ണ​ത്തി​ന് ​ക​ർ​ശ​ന​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കും..​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ക​ൾ​ ​ഇ​ര​ട്ടി​യാ​ക്കും. രോ​ഗ​ ​വ്യാ​പ​നം​ ​വ​ർ​ദ്ധ​ന​ച്ചെ​ങ്കി​ലും​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​കൂ​ടു​ത​ലി​ല്ല.​ ​അ​തി​നാ​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​കൂ​ടു​ത​ൽ​ ​ഊ​ർ​ജി​ത​മാ​ക്കാ​നും​ ​ന​വീ​ക്ക​മു​ണ്ട്.​വാ​ക്സി​നേ​ഷ​ൻ​ ​ര​ണ്ടു​കോ​ടി ക​വി​ഞ്ഞി​ട്ടും,​ ​ടി.​പി.​ആ​ർ​ ​കു​റ​യാ​തെ​ ​നി​ൽ​ക്കു​ന്ന​ത് ​ഉ​ത്ക​ണ്ഠ​യു​ണ്ടാ​ക്കു​ന്നു. കേ​ര​ള​മ​ട​ക്കം​ ​പ​ത്ത് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണം​ ​ക​ടു​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​കേ​ന്ദ്ര​നി​ർ​ദ്ദേ​ശം.​ ​അ​തി​ൽ​ ​കേ​ര​ള​വും​ ​മ​ഹാ​രാ​ഷ്ട്ര​യു​മാ​ണ് ​കൂ​ടു​ത​ൽ​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ത്.​ ​രാ​ജ്യ​ത്ത് 46​ ​ജി​ല്ല​ക​ൾ​ ​കൊ​വി​ഡ് ​ഗു​രു​ത​ര​മാ​യി​ ​ബാ​ധി​ച്ച​ ​സ്ഥി​തി​യി​ലാ​ണ്.​ ​ഇ​തി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​എ​ട്ട് ​ജി​ല്ല​ക​ളു​മു​ണ്ട്.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച​വ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പോ​കാ​തെ​ ​വീ​ടു​ക​ളി​ൽ​ ​ക​ഴി​യു​ന്ന​ത് ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കൂ​ട്ടു​ന്നു​വെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​വീ​ട്ടു​കാ​ർ​ക്ക് ​ക്വാ​റ​ന്റൈ​ൻ​ ​നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.