മാനസയെ കൊന്നത് ഉത്തരേന്ത്യൻ മാതൃകയിൽ: മന്ത്രി ഗോവിന്ദൻ, തോക്ക് സംഘടിപ്പിച്ചത് ബീഹാറിൽ നിന്ന്
Sunday 01 August 2021 10:54 PM IST
കണ്ണൂർ: മാനസയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് രഗിൽ സംഘടിപ്പിച്ചത് ബീഹാറിൽ നിന്നാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. വെടിവയ്ക്കാനുള്ള പരിശീലനവും അവിടെ നിന്ന് ഇയാൾക്ക് ലഭിച്ചു.
ഇതു സംബന്ധിച്ച എല്ലാം തെളിവുകളും പൊലീസിന്റെ പക്കലുണ്ട്. ഉത്തരേന്ത്യൻ മാതൃകയിലുള്ള കൊലയാണ് നടന്നത്.
കൂടുതൽ അന്വേഷണത്തിനായി പൊലീസ് സംഘം ഉടൻ ബീഹാറിലേക്ക് തിരിക്കും. രഗിലും സുഹൃത്തും തോക്ക് സംഘടിപ്പിക്കാനായി ബീഹാറിലെ ഉൾഗ്രാമങ്ങളിൽ പോയി താമസിച്ചു. ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് അവിടെ നിന്ന് തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.