കുതിരാൻ -സർക്കാരിന് പിടിവാശിയില്ല: മന്ത്രി മുഹമ്മദ് റിയാസ്

Sunday 01 August 2021 11:21 PM IST

തിരുവനന്തപുരം: കുതിരാൻ തുരങ്കപാത തുറക്കുമ്പോൾ ഉദ്ഘാടനം വേണ്ടതില്ലെന്ന് ഒരാഴ്‌ച മുമ്പ് തന്നെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. സർട്ടിഫിക്കേഷൻ കിട്ടുന്ന ദിവസംതന്നെ തുറന്നുകൊടുക്കാനായിരുന്നു തീരുമാനം. ഇതിൽ സംസ്ഥാന സർ‌ക്കാരിന് യാതൊരു പിടിവാശിയുമില്ല, ക്രെഡിറ്റിന്റെ പ്രശ്നവുമില്ല. കേന്ദ്രസർക്കാർ തുറക്കാൻ അനുമതി നൽകിയാൽ മറ്റ് സഹായങ്ങൾ ചെയ്യേണ്ടത് സംസ്ഥാനമാണ്. കേന്ദ്ര അറിയിപ്പ് കിട്ടിയ ഉടൻ തുരങ്കപാത തുറക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. ഒരു നാടിന്റെ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നത് മാത്രമായിരുന്നു സർക്കാരിന് മുന്നിലുണ്ടായിരുന്ന വിഷയമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement