മൊബൈൽ ഫോൺ വിതരണം

Monday 02 August 2021 12:37 AM IST

കൊട്ടാരക്കര: വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലക്ചേഴ്സ് അസോസിയേഷന്റെയും കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ സ്കൂൾ ഡിജിറ്റൽ ലൈബ്രറികൾക്കുള്ള മൊബൈൽ ഫോൺ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ ഷാജി പാരിപ്പള്ളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ടി.ശ്രീകുമാർ, സി.ടി. ഗീവർഗീസ്, കെ.ഗോപകുമാ‌ർ, ടി.ഗണേഷ് കുമാർ, അരുൺ, പി.എസ്.സജീവ്, ആർ.മിനി, രേഖാദേവി എന്നിവർ സംസാരിച്ചു.