ജോലി നിഷേധിച്ച നടപടിയിൽ ഹൈക്കോടതി സ്റ്റേ

Monday 02 August 2021 12:13 AM IST

കൊല്ലം: കരിക്കോട് ബിവറേജസ് വെയർഹൗസിൽ ഒരുവിഭാഗം ഡ്രൈവർമാർക്ക് ജോലി നിഷേധിച്ച നടപടി ഹൈക്കോടതി സ്റ്റേചെയ്തു. മറ്റ് ഔട്ട്ലെറ്റുകളിലേക്കും ബാറുകളിലേക്കും മദ്യം എത്തിച്ചുകൊണ്ടിരുന്ന എ.ഐ.ടി.യു.സി യൂണിയനിലെ ഡ്രൈവർമാരെ പൂർണമായി ഒഴിവാക്കി സി.ഐ.ടി.യു യൂണിയനിലെ ഡ്രൈവർമാർക്ക് മാത്രം ലോഡ് നൽകിയാൽ മതിയെന്ന് കരിക്കോട് വെയർ ഹൗസ് മാനേജർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ലോഡുകൾ ഇരുയൂണിയനുകൾക്കും തുല്യമായി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എ.ഐ.ടി.യു.സി യൂണിയന് വേണ്ടി അഭിഭാഷകരായ എ. ജയശങ്കർ, തയ്യിൽ ബി.കെ. ജയമോഹൻ എന്നിവർ കോടതിയിൽ ഹാജരായി.

Advertisement
Advertisement