ഹൃദ്രോഗങ്ങൾക്ക് ശ്രീചിത്രയിൽ പ്രത്യേക ക്ലിനിക്കുകൾ

Monday 02 August 2021 1:35 AM IST

സർക്കാർ മേഖലയിൽ കാർഡിയോളജി സബ്‌ സ്‌പെഷ്യാലിറ്റി രാജ്യത്താദ്യം

തിരുവനന്തപുരം : ഹൃദയസംബന്ധമായ വിവിധ തരം രോഗങ്ങൾക്ക് പുന:പരിശോധനാ ക്ലീനിക്കുകൾ ശ്രീചിത്രയിൽ സജ്ജമാക്കി. രാജ്യത്താദ്യമായാണ് സർക്കാർ മേഖലയിൽ ഇത്തരം സബ് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ ഒരുക്കുന്നത്. ക്ലിനിക്കുകൾ ഇന്ന് രാവിലെ 9ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.അജിത് കുമാർ ഉദ്ഘാടനം ചെയ്യും.

ശ്രീചിത്രയിലെ കാർഡിയോളജി വിഭാഗത്തിൽ ഒരു തവണയെങ്കിലും രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്കാണ് ഈ ചികിത്സാ സൗകര്യം. രോഗത്തിനനുസരിച്ച് അതാത് ക്ലീനിക്കുകളിലെത്തിയാൽ കാലതാമസം കൂടാതെ ‌ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. പുതിയ ക്ലീനിക്കുകൾക്ക് പുറമേ, നിലവിലുള്ള കാർഡിയോളജി ക്ലിനിക്കുകളിലെ പേസ് മേക്കർ ക്ലിനിക് ചൊവ്വാഴ്ചയും ഹൃദയസ്തംഭന ചികിത്സാക്ലിനിക്ക് ബുധനാഴ്ചയും , ഹൃദയസ്പന്ദനതകരാറുകൾക്കുള്ള, ഉപകരണചികിത്സാക്ലിനിക് വ്യാഴാഴ്ചയും തുടരും. കൂടുതൽ വിവരങ്ങൾക്ക്: 04712524533 / 180 / 415 / 535,

ക്ലിനിക്കുകളുടെ സമയക്രമം

  • മുതിർന്നവരിൽ ജന്മനാ കാണപ്പെടുന്ന ഹൃദയ തകരാറുകൾക്ക് - തിങ്കൾ രാവിലെ 9:30മുതൽ 12:30വരെ
  • ഹൃദ്രോഗപ്രതിരോധം - തിങ്കൾ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 4 വരെ
  • ഹൃദയാഘാത ലക്ഷണങ്ങളുള്ളവർക്ക് -ചൊവ്വരാവിലെ 9:30 മുതൽ വൈകിട്ട് 4 വരെ
  • ഹൃദയവാൽവ് തകരാറുകൾക്ക് - ബുധൻ രാവിലെ 9:30 മുതൽ 12:30വരെ
  • ഹൃദയഘടനാ വൈകല്യങ്ങൾക്ക് - ബുധൻ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 4 വരെ
  • ഹൃദയതാളത്തിലെ തകരാറുകൾക്ക് -വ്യാഴം രാവിലെല 9:30 മുതൽ വൈകിട്ട് 4 വരെ
  • നവജാത ശിശുക്കളിലെ ഹൃദയതകരാറുകൾക്ക് - വെള്ളി രാവിലെ 9 :30 മുതൽ 12:30 വരെ
  • ശിശുക്കളിലെ ഹൃദയതകരാറുകൾക്ക് - വെള്ളി ഉച്ചയ്ക്ക്‌ 1 :00 മുതൽ 4 വരെ
  • ഭ്രൂണാവസ്ഥയിലെ ഹൃദയതകരാറുകൾക്ക് - പ്രവൃത്തിദിന ശനിയാഴ്ച രാവിലെ 9:30 മുതൽ 12 : 30 വരെ