ടോക്യോയിൽ സ്വർണം അടിച്ച് ഇസ്രായേൽ താരം, ഉറക്കം പോയത് ഇന്ത്യൻ സംഗീതസംവിധായകൻ അനു മാലിക്കിന്

Monday 02 August 2021 9:59 AM IST

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇസ്രായേലിന്റെ ആദ്യ സ്വർണം തിങ്കളാഴ്ച ജിംനാസ്റ്റിക്സ് താരം ആർട്ടെം ഡോൾഗോപ്യാട്ട് സ്വന്തമാക്കി. ആദ്യമായി ടോക്യോ മെഡൽ വിതരണ ചടങ്ങിൽ ഇസ്രായേൽ ദേശീയ ഗാനം മുഴങ്ങുകയും ചെയ്തു. എന്നാൽ ഇതോടുകൂടി പെട്ടത് ഇന്ത്യൻ സംഗീത സംവിധായകനായ അനു മാലിക്കാണ്. 1996ൽ ഇറങ്ങിയ ദിൽജാലെ എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടി അനു മാലിക്ക് സംഗീത സംവിധാനം നിർവഹിച്ച ' മേരാ മുൽക്ക് മേരാ ദേശ്' എന്ന ഗാനം ഇസ്രായേൽ ദേശീയ ഗാനത്തിന്റെ തനി പകർപ്പാണ്. പണ്ടേ ഗാനങ്ങൾ കോപ്പിയടിക്കുന്നുവെന്ന പേരുദോശം ഉള്ള അനു മാലിക്കിന് ഇതു കൂടി ആയപ്പോൾ ഇരിക്കപ്പൊരുതിയില്ലാതായി. കോപ്പിയടിച്ച് കോപ്പിയടിച്ച് ഇസ്രായേലിനേ പോലും അനു മാലിക്ക് വെറുതേ വിട്ടില്ലെന്നാണ് ട്വിറ്ററിൽ ഒരാൾ എഴുതിയത്.