'ക്ഷീരകർഷകനെ പുല്ലരിയാൻ പോയപ്പോൾ പിടിച്ച് പിഴ ചുമത്തി'; പതാകയിൽ വയ്ക്കാൻ മാത്രമുള്ളതല്ല അരിവാളെന്ന് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: സർക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളെ വിമർശിച്ച് വീണ്ടും ശ്രീജിത്ത് പണിക്കർ. ഇടത് പക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത് പുല്ലരിയാൻ അരിവാളുമായി പോയ ക്ഷീരകർഷകനെ പിടിച്ച് പിഴ ചുമത്തിയെന്നാണ് ശ്രീജിത്ത് പണിക്കർ വിമർശിക്കുന്നത്.
50,000 രൂപ വായ്പയെടുത്ത് പശുവിനെ വാങ്ങി ഉപജീവനം നടത്തുന്ന ക്ഷീര കർഷകനെ പിഴചുമത്തിയെന്നും കൊടിയിൽ വയ്‌ക്കാൻ മാത്രമുളളതല്ല അരിവാളെന്നും ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
പതാകയിൽ വയ്ക്കാൻ മാത്രമുള്ളതല്ല അരിവാൾ.
അൻപതിനായിരം രൂപ വായ്പയെടുത്ത് പശുവിനെ വാങ്ങി ഉപജീവനം നടത്തിവന്ന ക്ഷീരകർഷകനെയാണ്, ഒറ്റയ്ക്ക് അരിവാളെടുത്ത് പുല്ലരിയാൻ പോയപ്പോൾ പിടിച്ച് പിഴ ചുമത്തിയത്. അതും ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്. അരിവാൾ പ്രതിനിധാനം ചെയ്യുന്ന കർഷകർക്ക് ജീവിക്കേണ്ടേ?