മെഴുവേലി പഞ്ചായത്ത് വികസനം : സർവേ തുടങ്ങി (

Tuesday 03 August 2021 10:47 PM IST

കോഴഞ്ചേരി : മെഴുവേലി പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന നീർത്തട പരിപാലന വികസന പദ്ധതിയുടെ സർവേ ജോലികൾക്ക് തുടക്കമായി. ഇലവുംതിട്ട മൂലൂർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മൂലൂർ സ്മാരകത്തോടു ചേർന്ന കളരി വീട്ടിൽ സാമൂഹ്യ സാമ്പത്തിക സർവേയുടെ ആദ്യ അപേക്ഷ പൂരിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ സർവേ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില ചെറിയാൻ, അംഗം വി.വിനോദ്, ഒരുമ രക്ഷാധികാരി കെ.സി.രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. സർവേയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർ പഞ്ചായത്തിലെ പകുതിയിലധികം വീടുകൾ സന്ദർശിച്ച് വിവര ശേഖരണം നടത്തി. 13 വാർഡിൽ 74 ടീമായി തിരിഞ്ഞാണ് സർവേനടന്നു വരുന്നത്. 155 പേരടങ്ങുന്ന ടീമിൽ 74 പേർ സ്ത്രീകളാണ്.

Advertisement
Advertisement