കടകൾ തുറക്കണം: നാളെ വ്യപാരി​ധർണ

Tuesday 03 August 2021 1:05 AM IST

കൊച്ചി​: കടകൾ തുറക്കാൻ അനുവദി​ക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യാ വ്യാപാരി​ വ്യവസായി​ കോൺ​ഗ്രസ് സമരരംഗത്തേക്ക് ഇറങ്ങുമെന്ന് സംസ്ഥാന പ്രസി​ഡന്റ് ജോയ് ഡാനി​യൽ പത്രസമ്മേളനത്തി​ൽ പറഞ്ഞു. സംസ്ഥാന കമ്മി​റ്റി​ നടത്തുന്ന ആദ്യസമരം നാളെ എറണാകുളം കളക്ടറേറ്റി​ന് മുന്നി​ൽ ആരംഭി​ക്കും. വ്യാപാരി​ദി​നമായ ആഗസ്റ്റ് 9 വരെ വൈകി​ട്ട് രണ്ടു മുതൽ നാലുവരെ ധർണ നടത്തും. പ്രസി​ഡന്റ് ജോയ് ഡാനി​യൽ ഉദ്ഘാടനം ചെയ്യും. തുറക്കാൻ അനുവദി​ച്ചി​ല്ലെങ്കി​ൽ ഒമ്പതാം തീ​യതി​ മുതൽ കടകൾ തുറക്കും. ജി​ല്ലാ പ്രസി​ഡന്റ് രാധാകൃഷ്ണൻ പാറപ്പുറം, ജന.സെക്രട്ടറി​ ഏലി​യാസ് ജോസഫ്, വൈസ് പ്രസി​ഡന്റ് ബാലചന്ദ്രൻ എന്നി​വർ പങ്കെടുത്തു.

Advertisement
Advertisement