അട്ടപ്പാടിയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം
Tuesday 03 August 2021 12:12 AM IST
അഗളി: ദിവസങ്ങളുടെ ഇടവേളയിൽ അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. ശനിയാഴ്ച രാത്രി പതിനൊന്നോടെ പുതൂർ പഞ്ചായത്തിലെ പട്ടണക്കല്ലേ ഊരിലാണ് ആയുധധാരികളായ മൂന്നംഗ സംഘം എത്തിയതായി ഊരുവാസികൾ അറിയിച്ചത്. ഊരുവാസികളിൽ നിന്നും അരിയും പലവ്യഞ്ജനങ്ങളും വാങ്ങി ഇവർ പോയതായി പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് അഗളി പഞ്ചായത്തിലെ കാട്ടേക്കാട് പ്രദേശത്തുള്ള ബാലചന്ദ്രൻ എന്നയാളുടെ വീട്ടിൽ ആയുധധാരികളായ മൂന്നംഗ സംഗം എത്തിയിരുന്നത്.