കരുവന്നൂർ സഹകരണ ബാങ്ക്: പുനരുദ്ധാരണ പാക്കേജിന് നീക്കം

Tuesday 03 August 2021 12:00 AM IST

തൃശൂർ: കോടികളുടെ വായ്പാതട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണബാങ്കിന്റെ പുനരുദ്ധാരണത്തിന് കേരള ബാങ്കും കരുവന്നൂർ ബാങ്ക് ജീവനക്കാരും സഹകരണ വകുപ്പും സർക്കാരും ചേർന്ന് പാക്കേജുണ്ടാക്കും. ഇതു സംബന്ധിച്ച് ആലോചനകൾ ആരംഭിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ പുനരുദ്ധാരണ പാക്കേജ് ഉണ്ടാക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. നിക്ഷേപകർക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യം എന്തു വിലകൊടുത്തും ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ അഭിപ്രായം. അമ്പത് കോടി വായ്പ അനുവദിച്ചാൽ കരുവന്നൂർ ബാങ്കിന്റെ പ്രശ്‌നം തീരുമെന്നാണ് തന്റെ കണക്കു കൂട്ടലെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണൻ പറഞ്ഞു. വായ്പയ്ക്ക് ബാങ്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ അനുവദിക്കാതിരുന്നതാണെന്നും കണ്ണൻ പറഞ്ഞു. കരുവന്നൂർ ബാങ്കിന്റെ വായ്പാ അപേക്ഷ പരിഗണിക്കാമോ എന്ന് യോഗം ചർച്ച ചെയ്യണം. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മുൻകൈയെടുത്ത് ജോയിന്റ് രജിസ്ട്രാറും ബാങ്ക് ജീവനക്കാരും യോഗം ചേർന്ന് പരിഹാര നടപടി നിർദ്ദേശിക്കണം. ജീവനക്കാരും ബാങ്കും ചെയ്യേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തണം. കേരള ബാങ്ക് വായ്പ അനുവദിക്കുകയാണെങ്കിൽ കരുവന്നൂർ ബാങ്കിന്റെ ഭരണത്തിലും കേരള ബാങ്കിന് നിയന്ത്രണമുണ്ടാകും.

റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശം

വിലങ്ങുതടിയാകുമോ ?​

കഴിഞ്ഞ മാസം 30ന് ചേർന്ന കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ഇതു സംബന്ധിച്ച് കാര്യമായ ചർച്ചകളൊന്നും നടത്തിയിട്ടില്ല. വായ്പ നൽകുന്നതിൽ റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശം വിലങ്ങുതടിയായേക്കുമെന്ന സംശയം ഉയർന്നിട്ടുണ്ട്. അതേസമയം വായ്പ അനുവദിക്കുന്നത് കേരള ബാങ്കിന് ബാദ്ധ്യതയാകുമെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ വായ്പയായി തുക അനുവദിക്കുന്നതിൽ കുഴപ്പമൊന്നുമില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതേസമയം സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്ന് ഡയറക്ടർ ബോർഡ് യോഗം നിർദ്ദേശിച്ചു. കരുവന്നൂർ ബാങ്കിന്റെ കൃത്യമായ കണക്കുകളും തട്ടിപ്പും സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണ സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാവും പാക്കേജിന് രൂപം നൽകുക. സഹകരണ വകുപ്പിലെ ഒൻപതംഗ സംഘത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.

ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​ത​ട്ടി​പ്പ്:
ഒ​റ്റ​ ​ആ​ധാ​ര​ത്തിൽവാ​യ്പ​ക​ൾ​ ​പ​ല​ത്

തൃ​ശൂ​ർ​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​ഒ​രേ​ ​ആ​ധാ​ര​ത്തി​ൽ​ ​ര​ണ്ടി​ല​ധി​കം​ ​വാ​യ്പ​ക​ൾ​ ​ന​ൽ​കി​യ​താ​യി​ ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്തി.​ 24​ ​പേ​ർ​ക്ക് ​വാ​യ്പ​ ​ന​ൽ​കി​യ​തി​ൽ​ ​പ​ത്തെ​ണ്ണം​ ​കേ​സി​ലെ​ ​പ്ര​തി​ക​ൾ​ക്കും​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​ണ്.​ ​അ​മ്പ​ത് ​ല​ക്ഷ​ത്തി​ന് ​മു​ക​ളി​ൽ​ ​പ​തി​നൊ​ന്ന് ​പേ​ർ​ക്ക് ​അ​ന​ധി​കൃ​ത​മാ​യി​ ​വാ​യ്പ​ ​ന​ൽ​കി.​ ​വാ​യ്പാ​ ​രേ​ഖ​ക​ൾ​ ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ടു​ത്തു.​ ​ഭൂ​രി​ഭാ​ഗം​ ​വാ​യ്പ​ക​ളും​ ​കു​ടി​ശി​ക​യാ​യ​തോ​ടെ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​പ​ണം​ ​തി​രി​ച്ചു​കൊ​ടു​ക്കാ​നാ​വാ​ത്ത​ ​സാ​ഹ​ച​ര്യം​ ​ബാ​ങ്കി​ലു​ണ്ടാ​യി.​ ​വ്യാ​ജ​രേ​ഖ​ ​ച​മ​ച്ചും​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളു​ടെ​ ​ഒ​പ്പി​ട്ടും​ ​പ്ര​തി​ക​ൾ​ ​മൂ​ന്ന് ​കോ​ടി​യു​ടെ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​അ​മ്പ​ത് ​ല​ക്ഷ​ത്തി​ന് ​മു​ക​ളി​ൽ​ ​വാ​യ്പ​ ​ന​ൽ​കു​മ്പോ​ൾ​ ​തി​രി​ച്ച​ട​യ്ക്കാ​നു​ള​ള​ ​ശേ​ഷി​യു​ണ്ടോ​യെ​ന്ന് ​ബാ​ങ്ക് ​പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​ണ്ടെ​ത്തി.

അ​തേ​സ​മ​യം,​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​സ​ഹ​ക​ര​ണ​ ​വ​കു​പ്പ് ​നി​യോ​ഗി​ച്ച​ ​ഒ​ൻ​പ​തം​ഗ​ ​സം​ഘ​ത്തി​ന്റെ​ ​പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ട് ​ര​ജി​സ്ട്രാ​ർ​ക്ക് ​ഉ​ട​ൻ​ ​സ​മ​ർ​പ്പി​ച്ചേ​ക്കും.​ ​സ​ഹ​ക​ര​ണ​ ​ര​ജി​സ്ട്രാ​ർ​ ​പി.​ബി.​ ​നൂ​ഹി​ന്റെ​ ​നി​ർ​ദേ​ശ​ ​പ്ര​കാ​രം​ ​അ​ഡീ​ഷ​ന​ൽ​ ​ര​ജി​സ്ട്രാ​റും​ ​സം​ഘ​വും​ ​ഒ​രാ​ഴ്ച​ ​മു​ൻ​പാ​ണ് ​പ​രി​ശോ​ധ​ന​ ​തു​ട​ങ്ങി​യ​ത്.​ ​ബാ​ങ്കി​ന്റെ​ ​ആ​സ്തി,​ ​ബാ​ദ്ധ്യ​ത,​ ​ത​ട്ടി​പ്പി​ന്റെ​ ​ആ​ഴം,​ ​ന​ട​ന്ന​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​എ​ന്നി​വ​ ​ത​രം​തി​രി​ക്കു​ന്ന​ ​ജോ​ലി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​സ​മാ​ന​ ​ത​ട്ടി​പ്പു​ക​ൾ​ ​ന​ട​ന്ന​ ​മ​റ്റു​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​സം​ഘ​ത്തി​ന്റെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ക്കും.

ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക്:​ ​ത​ട്ടി​പ്പി​നെ​തി​രെ​ ​പോ​രാ​ടിയ
മു​ൻ​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​യെ​ ​സി.​പി.​എം​ ​പു​റ​ത്താ​ക്കി

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലെ​ ​കോ​ടി​ക​ളു​ടെ​ ​അ​ഴി​മ​തി​ക്കെ​തി​രെ​ ​പാ​ർ​ട്ടി​ക്ക​ക​ത്തും​ ​പ​ര​സ്യ​മാ​യും​ ​പോ​രാ​ടി​യ​ ​സി.​പി.​എം​ ​മാ​ടാ​യി​ക്കോ​ണം​ ​സ്‌​കൂ​ൾ​ ​ബ്രാ​ഞ്ച് ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ​ ​സു​ജേ​ഷ് ​ക​ണ്ണാ​ട്ടി​നെ​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി.​ ​ഞാ​യ​റാ​ഴ്ച​ ​ചേ​ർ​ന്ന​ ​പാ​ർ​ട്ടി​ ​പൊ​റ​ത്തി​ശ്ശേ​രി​ ​സൗ​ത്ത് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​യു​ടേ​താ​ണ് ​തീ​രു​മാ​നം.​ ​ത​ട്ടി​പ്പി​നെ​തി​രെ​ ​ബാ​ങ്കി​ന് ​മു​ന്നി​ൽ​ ​ജൂ​ൺ​ 14​ന് ​സു​ജേ​ഷ് ​ഒ​റ്റ​യാ​ൾ​ ​സ​മ​രം​ ​ന​ട​ത്തി​യി​രു​ന്നു.​ ​അ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​പാ​ർ​ട്ടി​ ​തീ​രു​മാ​നം​ ​ഉ​ണ്ടാ​യ​ത്.

പാ​ർ​ട്ടി​ ​ഘ​ട​ക​ങ്ങ​ളി​ൽ​ ​വ​ർ​ഷ​ങ്ങ​ൾ​ ​മു​മ്പ് ​ത​ന്നെ​ ​ബാ​ങ്ക് ​അ​ഴി​മ​തി​ക്കെ​തി​രെ​ ​സു​ജേ​ഷ് ​പ്ര​തി​ക​രി​ച്ചി​രു​ന്നു.​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ​ ​ദി​വാ​ക​ര​ൻ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സി.​പി.​എം​ ​മാ​ടാ​യി​ക്കോ​ണം​ ​സ്‌​കൂ​ൾ​ ​ബ്രാ​ഞ്ചി​ലും​ ​ലോ​ക്ക​ൽ,​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ക​ളി​ലും​ ​ജി​ല്ലാ​ ​നേ​താ​ക്ക​ളോ​ടും​ ​ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ​പ​രാ​തി​പ്പെ​ട്ടി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​പ്ര​ധാ​ന​മ​ന്ത്രി​ക്കും​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​പാ​ർ​ട്ടി​യു​ടെ​ ​അം​ഗ​ങ്ങ​ളു​ടേ​യും​ ​പോ​ഷ​ക​ ​സം​ഘ​ട​ന​ ​അം​ഗ​ങ്ങ​ളു​ടേ​യും​ ​പേ​രി​ലു​ള്ള​ ​ല​ക്ഷ​ങ്ങ​ളു​ടെ​ ​ബി​നാ​മി​ ​വാ​യ്പ​ക​ളെ​ക്കു​റി​ച്ച് ​സു​ജേ​ഷ് ​ഈ​യി​ടെ​ ​ഫേ​സ്ബു​ക്കി​ൽ​ ​പോ​സ്റ്റി​ട്ടി​രു​ന്നു.

Advertisement
Advertisement