വ്യാജ അഭിഭാഷകയ്ക്ക് മുൻകൂർ ജാമ്യം: ഹൈക്കോടതി നിലപാടു തേടി

Tuesday 03 August 2021 12:00 AM IST

കൊച്ചി: അഭിഭാഷക ചമഞ്ഞു തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ആലപ്പുഴ രാമങ്കര സ്വദേശിനി സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ സർക്കാരിന്റെ നിലപാടു തേടി ഹൈക്കോടതി ആഗസ്റ്റ് 12 ലേക്ക് മാറ്റി. ജസ്‌‌റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ചിലാണ് ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നത്. അഭിഭാഷകയായി ആലപ്പുഴയിലെ കോടതികളിൽ ഹാജരായി തട്ടിപ്പു നടത്തിയ സെസിയെ കോടതി പലകേസുകളിലും അഭിഭാഷക കമ്മിഷനായും നിയോഗിച്ചിരുന്നു. മറ്റൊരാളുടെ റോൾ നമ്പർ ഉപയോഗിച്ച് എൻറോൾ ചെയ്താണ് തട്ടിപ്പു നടത്തിയത്.

നിർദ്ധന കുടുംബമാണെന്നും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് നിയമപഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്നും സെസി ഹർജിയിൽ പറയുന്നു.