അവർ എല്ലാ അർത്ഥത്തിലും കേരളത്തിന് ​ഗുരുനാഥ ആയിരുന്നു; കാലം ചില സമയങ്ങളിൽ ചില പ്രത്യേക മനുഷ്യരെ ഓർമ്മപ്പെടുത്തുമെന്ന് ​ഹരീഷ് പേരടി

Tuesday 03 August 2021 12:43 AM IST

തിരുവനന്തപുരം: മുൻ ആരോ​ഗ്യമന്ത്രി കെ.കെ. ശെെലജ എല്ലാ അർത്ഥത്തിലും കേരളത്തിന് ഒരു ​ഗുരുനാഥ തന്നെയായിരുന്നു എന്ന് നടൻ ഹരീഷ് പേരടി. കാലം അങ്ങനെയാണ്. ചില സമയങ്ങളിൽ ചില പ്രത്യേക മനുഷ്യരെ വല്ലാതെ ഓർമ്മപ്പെടുത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായിരിക്കുന്ന വേളയിലാണ് ഹരീഷ് ഇത്തരമൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കൊവിഡ് കേസുകളുളള സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളം.

സംസ്ഥാനത്ത് ഇന്നലെ 13,984 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂർ 802, കാസർകോട് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളിൽ കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 16,955 പേരാണ്.

Advertisement
Advertisement