ഗോപിചന്ദ് അഭിനന്ദിച്ചു, സൈന മിണ്ടിയില്ല

Tuesday 03 August 2021 1:04 AM IST

ടോക്യോ : തന്റെ രണ്ടാം ഒളിമ്പിക് മെഡൽ നേട്ടത്തിൽ അഭിനന്ദനമറിയിച്ച് മുൻ പരിശീലകൻ പുല്ലേല ഗോപിചന്ദ് സന്ദേശമയച്ചതായി പി.വി സിന്ധു. എന്നാൽ ഇന്ത്യൻ ബാഡ്മിന്റണിലെ സീനിയർ താരവും 2012ലെ ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തില്ലെന്നും സിന്ധു പറഞ്ഞു.

മെഡൽ നേട്ടത്തിന് ശേഷം ഇന്ത്യയിലെ പത്രപ്രവർത്തകരുമായി വിർച്വൽ പ്രസ് മീറ്റിൽ പങ്കെടുക്കുകയായിരുന്നു സിന്ധു. ഇന്ത്യൻ ടീം കോച്ചുകൂടിയായ ഗോപിചന്ദിന്റെ അക്കാഡമിയിലാണ് സിന്ധു പയറ്റിത്തെളിഞ്ഞത്.റിയോ ഒളിമ്പിക്സിൽ ഗോപിചന്ദായിരുന്നു സിന്ധുവിന്റെ കോച്ച്.എന്നാൽ ഇടയ്ക്ക് ഗോപിചന്ദുമായി തെറ്റിപ്പിരിഞ്ഞ സൈന നെഹ്‌വാൾ 2017ൽ തിരിച്ചുവന്നതോടെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു.സിന്ധുവും സൈനയും തമ്മിൽ അധികം മിണ്ടാറില്ലായിരുന്നു.

കഴിഞ്ഞ വർഷം കൊവിഡിനിടയിൽ മൂന്നുമാസം ലണ്ടനിൽ പരിശീലനത്തിനായി സിന്ധു പോയതുമുതൽ ഗോപിചന്ദമായും നല്ലരസത്തിലായിരുന്നില്ല. നാട്ടിൽ തിരിച്ചെത്തിയ ശേഷം സിന്ധു ഗോപിചന്ദ് അക്കാഡമിയിൽ നിന്ന് പരിശീലനം ഗച്ചിബൗളി സ്റ്റേഡിയത്തിലേക്ക് മാറ്റുകയും ചെയ്തു. കൊറിയക്കാരനായ പാർക്ക് തേ സാംഗായിരുന്നു പുതിയ കോച്ച്. പാർക്കാണ് ടോക്യോയിൽ സിന്ധുവിന് ഒപ്പമുണ്ടായിരുന്നത്.

Advertisement
Advertisement