അഴീക്കലിൽ നിന്ന് കൊല്ലത്തേക്ക് റോറോ കപ്പൽ സർവീസ്

Tuesday 03 August 2021 2:36 AM IST

തിരുവനന്തപുരം: അഴീക്കലിൽ നിന്ന് കൊച്ചി വഴി കൊല്ലത്തേക്ക് റോറോ കപ്പൽ സർവീസ് ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവൽകോവിൽ നിയമസഭയിൽ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സഹായം അറിയിച്ചിട്ടുണ്ട്. കപ്പൽ സർവീസ് വരുന്നതോടെ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകും. കൊല്ലത്തേക്ക് ഈ മാസം അവസാനം ആദ്യ ചരക്ക് കപ്പൽ എത്തും. കാസർകോട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും.

Advertisement
Advertisement