സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് : അടിയന്തര നടപടിയെടുക്കുമെന്ന് കേന്ദ്രം

Tuesday 03 August 2021 3:00 AM IST

ന്യൂഡൽഹി: കോഴിക്കോട് ചിന്താ വളപ്പിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ ഉടൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട എം.പിമാരായ ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമാന്തര ടെലിഫോൺ എക്സ് ചേഞ്ചിന് തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ അടിയന്തര അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്ന് ബെന്നി ബെഹനാൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.