ഇനി ഞാറാഴ്ചമാത്രം ലോക്ക്ഡൗൺ, കാറ്റ​ഗറി തിരിച്ചുള്ള നിയന്ത്രണളും ഒഴിവാക്കും; പ്രഖ്യാപനം നാളെ

Tuesday 03 August 2021 9:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക്ക്ഡൗൺ ഒഴിവാക്കാനും ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരാനും തീരുമാനം. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ആഴ്ച മുതല്‍ ഇളവുകൾ പ്രാബല്യത്തില്‍ വന്നേക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ (ടി.പി.ആർ) അടിസ്ഥാനമാക്കി എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. നൂറിൽ എത്ര രോഗികള്‍ എന്ന് കണക്കാക്കിയാകും നിയന്ത്രണം. അതേസമയം, ഞായറാഴ്ച സ്വാതന്ത്ര്യ ദിനത്തിലും (ഓഗസ്റ്റ് 15), മൂന്നാം ഓണത്തിനും (ഓഗസ്റ്റ് 22) ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.

സംസ്ഥാന സര്‍ക്കാരിന്റെ എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള കൊവിഡ് നിയന്ത്രണം ഫലംകണ്ടില്ലെന്ന് ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ടു വരുവാനുളള തീരുമാനം കെെക്കൊണ്ടിരിക്കുന്നത്. സർക്കാരിന്റെ കൊവിഡ് നിയന്ത്രങ്ങൾക്കെതിരെ വ്യാപാരികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ രോ​ഗ വ്യാപനം കുറഞ്ഞ മേഖലകളിൽ കടകള്‍ തുറക്കുന്നതിന് കൂടുതല്‍ ഇളവുകൾ അനുവദിക്കാനും സാദ്ധ്യതയുണ്ട്.

Advertisement
Advertisement