കർണാടക നിലപാട് വീണ്ടും കടുപ്പിച്ചു 

Wednesday 04 August 2021 12:28 AM IST

കാസർകോട്: നിലപാട് കടുപ്പിച്ച കർണാടക കൂടുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി. അതിർത്തി കടക്കുന്ന അത്യാസന്ന നിലയിലല്ലാത്ത രോഗികൾക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ഇല്ലെങ്കിൽ തിരിച്ചയക്കും. പ്രതിദിന യാത്രക്കാർക്ക് ഏഴ് ദിവസം മുമ്പ് ടെസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് വേണം. നേരത്തെ ഇത് 15 ദിവസം ആയിരുന്നു. അതിൽ കുറവുവരുത്തി. അതിർത്തി പങ്കിടുന്ന കർണാടകയിലെ സൗത്ത് കാനറ ജില്ലയിൽ 40,000 ഡോസ് വാക്‌സിൻ എത്തിച്ചു. ഇതിന് വാക്‌സിൻ ബാരിക്കേഡ് എന്ന് കർണാടക പേരിട്ടു.