മഴ പെയ്താൽ പാതിയിൽ നിൽക്കും മൃതദേഹം ദഹിപ്പിക്കൽ

Wednesday 04 August 2021 12:00 AM IST

പൊ​ന്നാ​നി: ശ്​മ​ശാ​ന​ത്തിലെ തുറന്ന സ്ഥലത്ത് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​മ്പോൾ മ​ഴ​യെ​ത്തി​യാൽ സം​സ്​കാ​രം നിറുത്തി​വയ്​ക്കണം. മഴ നിന്നാൽ വീണ്ടും ദഹിപ്പിക്കാം. മഴ ഇടവിട്ട് പെയ്യുകയോ തോരാതെ പെയ്യുകയോ ചെയ്താൽ ബാക്കി ദഹിപ്പിക്കാൻ കാത്ത് നിന്നേ പറ്റൂ.

ഒ​ന്നാ​ന്ത​ര​മൊ​രു കെ​ട്ടി​ട​വും മൂ​ന്ന് ചൂ​ള​ക​ളുമുള്ള പൊ​ന്നാ​നി കു​റ്റി​ക്കാ​ട് ശ്​മ​ശാ​ന​ത്തിലെ അവസ്ഥയാണിത്. ഏ​ഴു​വർ​ഷം മുമ്പ് പ​ണി പൂർ​ത്തീ​ക​രി​ച്ചെങ്കിലും ഒന്നിനും പ്രയോജനപ്പെടാതെ നോക്കു​കു​ത്തി​യാ​യി നിൽ​ക്കു​ന്ന​തു മൂലമാണ് മൃതദേഹ സംസ്കാരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വൈ​ദ്യു​തി​യും കു​ടി​വെ​ള്ള ക​ണ​ക്‌ഷ​നും ല​ഭി​ക്കാ​ത്ത​താ​ണ് കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​യി മാ​റു​ന്ന​ത്. 2014ൽ നിർ​മ്മി​ച്ച കെ​ട്ടി​ട​ത്തിൽ ശൗ​ചാ​ല​യ​വും കു​ടി​വെ​ള്ള സം​ഭ​ര​ണി​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ആർ​ക്കും ഉ​പ​കാ​ര​ത്തിൽ പെ​ട്ടി​ട്ടി​ല്ല.

നിർമ്മാ​ണം ക​ഴി​ഞ്ഞ മൂ​ന്ന് ചൂ​ള​ക​ളും മാ​ലി​ന്യ നി​ക്ഷേ​പ കേന്ദ്രങ്ങളായി. കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ് പ​രി​സ​രം. അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വിൽ നിർ​മ്മി​ച്ച വി​ശ്ര​മ​കേ​ന്ദ്ര​മു​ണ്ടെ​ങ്കി​ലും ഉ​പയോഗശൂന്യമാണ്. മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തു​ന്ന​വർ സം​സ്​ക്കാ​ര ച​ട​ങ്ങ് ക​ഴി​യുംവരെ വെ​യി​ലു കൊ​ണ്ട് പു​റ​ത്ത് നിൽക്കണം.

കൊടിയ അനാസ്ഥ

  • ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം സം​സ്​ക്ക​രി​ക്കു​ന്ന​തി​നി​ടെ മ​ഴ പെ​യ്തതു മൂ​ലം സം​സ്​ക്കാ​ര ച​ട​ങ്ങു​കൾ പ​ല​വ​ട്ടം നി​റു​ത്തി​വയ്ക്കേ​ണ്ടി വ​ന്നു.
  • കെ​ട്ടി​ട​വും ചൂ​ള​ക​ളും ഉ​ണ്ടാ​യി​ട്ടും സം​സ്​ക്കാ​ര ച​ട​ങ്ങു​കൾ അ​ങ്ങോ​ട്ടേ​ക്ക് മാ​റ്റാ​നു​ള്ള ത​ട​സ്സ​മെ​ന്തെ​ന്ന് ബ​ന്ധ​പ്പെ​ട്ടവർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യർ​ന്നി​ട്ടു​ണ്ട്.
  • പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​തർ​ക്ക് പ​രാ​തി നൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാർ പ​റ​യു​ന്നു.

ജി​ല്ലാ കള​ക്ടർ കു​റ്റി​ക്കാ​ട് ശ്​മ​ശാ​ന​ത്തിൽ പ​രി​ശോ​ധ​ന ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​കൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണം

എ പ​വി​ത്ര കു​മാർ, പൊ​ന്നാ​നി ബ്ലോ​ക്ക് കോൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡന്റ്

Advertisement
Advertisement