ആദിവാസി കോളനികളിൽ ഓണക്കിറ്റ് വിതരണം ചെയ്തു

Wednesday 04 August 2021 12:09 AM IST

പെരിന്തൽമണ്ണ: ആദിവാസി കോളനികളിൽ സിവിൽ സപ്ലൈസ് വകുപ്പ് ഓണക്കിറ്റ് വിതരണം ചെയ്തു. പെരിന്തൽമണ്ണ അമ്മിനിക്കാട് മുള്ളമട ആദിവാസി കോളനിയിലെ ഏഴുവീടുകളിലാണ് സിവിൽ സപ്ലൈസ് ജീവനക്കാർ നേരിട്ടെത്തി ഓണക്കിറ്റുകൾ വിതരണം ചെയ്തത്. കോളനിയിലെ ഏഴ് കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ സി.എസ്.ഉഷാകുമാരി, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ എൻ. ദീപ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എസ്. സതീഷ്, ടി.എസ്. രജീഷ് കുമാർ എന്നിവരാണ് കോളനിയിലെത്തി കിറ്റുകൾ വിതരണം ചെയ്തത്.

Advertisement
Advertisement