തൊഴിലുറപ്പുകാർക്ക് ഗ്രാന്റ് നൽകണം:വി.ഡി.സതീശൻ

Wednesday 04 August 2021 12:40 AM IST

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിയമാനുസൃതമായ 100 ദിവസത്തെയും പട്ടികവർഗ വിഭാഗം തൊഴിലാളികൾക്ക് 200 ദിവസത്തെയും തൊഴിൽ നൽകണമെന്നും ഓണക്കാലത്ത് രജിസ്റ്റർചെയ്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 5000 രൂപ വീതം ഗ്രാന്റായി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കർഷകത്തൊഴിലാളികളുടെ വേതനം തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകണമെന്നും ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി.)നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഉദ്ഘാടനം സെക്രട്ടേറിയേറ്റ് നടയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷനായി. എം.എൽ.എമാരായ എം. വിൻസെന്റ് , സി.ആർ.മഹേഷ് എന്നിവർക്കു പുറമേ വെള്ളനാട് ശ്രീകണ്ഠൻ,മലയം ശ്രീകണ്ഠൻ നായർ, കെ.എസ്.സേതുലക്ഷ്മി, ഡി. അനിത, പുത്തൻപള്ളി നിസാർ, ആർ.എസ്.വിമൽ കുമാർ,ജോയി, അനി, വട്ടപ്പാറ സനൽ, കരകുളം ശശി, എ. എസ്.ചന്ദ്രപ്രകാശ്, ജോണി ജോസ്, നിസാർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement