ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിന് കീഴിൽ 300 തസ്‌തികകൾ

Wednesday 04 August 2021 12:54 AM IST

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിന് കീഴിൽ 300 തസ്‌തികകൾ സൃഷ്‌ടിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറൽ, ജില്ലാ, താലൂക്കുതല ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ, സ്‌പെഷ്യാലിറ്റി ആശുപത്രികൾ എന്നിവയിൽ 1200 വിവിധ തസ്‌തികകൾ സൃഷ്‌ടിക്കാൻ നേരത്തെ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇതിൽ ആദ്യഘട്ടമായി 300 തസ്‌തികകളുടെ അനുമതിയാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. നഴ്സ് ഗ്രേഡ് രണ്ട് 204, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് 52, ക്ലാർക്ക് 42, ഓഫീസ് അറ്റൻഡന്റ് രണ്ട് എന്നിങ്ങനെയാണ് തസ്‌തിക സൃഷ്‌ടിച്ചത്.

Advertisement
Advertisement