വെള്ളാപ്പള്ളിയുടെ സംഘടനാ നേതൃത്വത്തിന്റെ കാൽനൂറ്റാണ്ട്: ജീവ കാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് ഗവർണറെ ക്ഷണിച്ചു

Wednesday 04 August 2021 12:59 AM IST
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയും അഞ്ചര പതി​റ്റാണ്ടിലധികമായി കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന്റെ സംഘടനാ നേതൃത്വത്തിന്റെ ഇരുപത്തഞ്ചാം വർഷവും ശതാഭിഷേകവുമായി ബന്ധപ്പെട്ട് ഒരു വർഷക്കാലം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ, സ്വാഗത സംഘം ചെയർമാനും എസ്.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി ക്ഷണിക്കാനെത്തിയപ്പോൾ,ഗുരുദേവന്റെ രചനകൾ അടങ്ങുന്ന പുസ്തകം ഗവർണർക്ക് കൈമാറുന്നു

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയും അഞ്ചര പതി​റ്റാണ്ടിലധികമായി കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന്റെ സംഘടനാ നേതൃത്വത്തിന്റെ ഇരുപത്തഞ്ചാം വർഷവും ശതാഭിഷേകവുമായി ബന്ധപ്പെട്ട് ഒരു വർഷക്കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു.

സ്വാഗത സംഘം ചെയർമാനും, എസ്.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി രാജ്ഭവനിലെത്തിയാണ് ക്ഷണിച്ചത്.

ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ കരുതലും സ്നേഹവും പ്രദാനം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ ഏറെ സന്തോഷമുണ്ടെന്ന് ഗവർണർ പറഞ്ഞതായി തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. സ്വാഗത സംഘം പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.പത്മകുമാർ, പബ്ലിസി​റ്റി കൺവീനർ അഡ്വ:സിനിൽ മുണ്ടപ്പള്ളി, സ്വാഗത സംഘം വൈസ് ചെയർമാൻ അജി.എസ്.ആർ.എം എന്നിവരും തുഷാറിനൊപ്പമുണ്ടായിരുന്നു' ശ്രീനാരായണ ഗുരുദേവന്റെ രചനകളടങ്ങുന്ന രണ്ടു പുസ്തകങ്ങളും ,വെള്ളാപ്പള്ളി നടേശന്റെ ജീവചരിത്ര ഗ്രന്ഥം 'ചരിത്ര നായകനും' തുഷാർ വെള്ളാപ്പള്ളി ഗവർണർക്ക് നൽകി.

Advertisement
Advertisement