ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക്

Wednesday 04 August 2021 2:25 AM IST
കലാമണ്ഡലം ഗോപി

തൃശൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംസ്ഥാന സമിതി നൽകി വരുന്ന ജന്മാഷ്ടമി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൃഷ്ണദർശനങ്ങളെ മുൻനിറുത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളിൽ മികച്ച സംഭാവന നൽകിയവർക്കാണ് പുരസ്‌കാരം. പ്രൊഫ. എം.ജി. ശശിഭൂഷൺ, ഡി. നാരായണ ശർമ്മ, ഡോ. ചാത്തനാട്ട് അച്യുതനുണ്ണി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 50,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 26 ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ ആർട്ടിസ്റ്റ് നമ്പൂതിരി നൽകുമെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് എൻ. ഹരീന്ദ്രൻ, ജഡ്ജിംഗ് കമ്മിറ്റി അംഗം ഡി. നാരായണ ശർമ്മ, കെ.എസ്. നാരായണൻ, വി.എൻ. ഹരി എന്നിവർ അറിയിച്ചു.

Advertisement
Advertisement