ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യൻ മുന്നേറ്റം, രണ്ട് പുരുഷ താരങ്ങൾ സെമിയിൽ, ഒരു വിജയം കൂടി നേടിയാൽ മെഡൽ ഉറപ്പ്

Wednesday 04 August 2021 10:08 AM IST

ടോക്യോ: ഒളിമ്പിക്സ് ഗുസ്തിയിൽ പ്രതീക്ഷകൾ വാനോളമുയർത്തി ഇന്ത്യയുടെ രവി ദാഹിയയും ദീപക് പൂനിയയും സെമിയിൽ കടന്നു. 57 കിലോ വിഭാഗത്തിൽ ബൾഗേറിയയുടെ ജോ‌ജി വാലന്റിനോവിനെ 14 - 4ന് തകർത്താണ് രവി ദാഹിയ സെമിയിൽ പ്രവേശിച്ചത്. സെമിയിൽ രവി ദാഹിയ കസാഖിസ്ഥാന്റെ നുറിസ്ലാം സനായേവിനെ നേരിടും. 86 കിലോ പുരുഷ വിഭാഗം ഗുസ്തി ക്വാർട്ടറിൽ മറ്റൊരു ഇന്ത്യൻ താരമായ ദീപക് പൂനിയ ചൈനയുടെ സുഷെൻ ലിന്നിനെ 6 - 3ന് പരാജപ്പെടുത്തി സെമിപ്രവേശനം ഉറപ്പാക്കി. അമേരിക്കൻ ഗുസ്തി താരമായ ഡേവിഡ് മോറിസിനെയാകും സെമിയിൽ ദീപക്കിന് നേരിടേണ്ടി വരിക.