കുസാറ്റും ബാംബൂ കോർപറേഷനും ധാരണാപത്രം ഒപ്പിട്ടു

Thursday 05 August 2021 1:36 AM IST

കളമശേരി: മുള ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നതിനായി കശുഅണ്ടി എണ്ണയിൽ നിന്ന് പ്രകൃതിദത്ത ഫിനോൾ നിർമിക്കുന്നതിനുള്ള ഗവേഷണത്തിനായി കുസാറ്റും സംസ്ഥാന ബാംബൂ കോർപ്പറേഷനും ധാരണാപത്രം ഒപ്പു വച്ചു. പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി പ്രൊഫസർ ഡോ. ഹണി ജോണിന്റെയും എമറിറ്റസ് സയന്റിസ്റ്റ് സി.പി. രഘുനാഥൻ നായരുടെയും നേതൃത്വത്തിലാണ് ഗവേഷണം. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനനും ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ്ബും ധാരണാപത്രം കൈമാറി. വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement