സി.ആർ. മഹേഷ് എം.എൽ.എയുടെ സഹോദരൻ സി.ആർ. മനോജ് നിര്യാതനായി
Thursday 05 August 2021 12:00 AM IST
തഴവ: തെക്കുംമുറി പടിഞ്ഞാറ് ചെമ്പകശേരിൽ പരേതനായ സി.എ. രാജശേഖരന്റെ മകനും സി.ആർ. മഹേഷ് എം.എൽ.എയുടെ ജ്യേഷ്ഠസഹോദരനുമായ നാടക പ്രവർത്തകൻ സി.ആർ. മനോജ് (47) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങൾ എഴുതിയിട്ടുണ്ട്. എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മുൻ മണ്ഡലം പ്രസിഡന്റ്, സി.പി.ഐ തഴവ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മാതാവ്: ലക്ഷ്മിക്കുട്ടിഅമ്മ. ഭാര്യ: ലക്ഷ്മി.