ജനസംഖ്യാനുപാത നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ

Thursday 05 August 2021 1:26 AM IST
ക​ള​ക്ട​റു​ടെ​ ​ചേ​മ്പ​റി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ജി​ല്ല​യു​ടെ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​പ്ര​ത്യേ​ക​ ​ചു​മ​ത​ല​യു​ള്ള​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ ​ടി​ങ്കു​ ​ബി​സ്വാൾ

 പൊതുസമൂഹം പുതിയ സാഹചര്യവുമായി പൊരുത്തപ്പെടണമെന്ന് നിർദ്ദേശം

കൊല്ലം: തദ്ദേശ സ്ഥാപന പരിധികളിൽ ജനസംഖ്യാനുപാത പ്രതിവാര രോഗപകർച്ചാ നിരക്കിന്റെ (ഡബ്ലിയു.ഐ.പി.ആർ) അടിസ്ഥാനത്തിലുള്ള നിയന്ത്റണങ്ങൾ ഇന്ന് മുതൽ ഏർപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ്, പ്രാദേശിക തലത്തിലുള്ള രോഗബാധിതരുടെ എണ്ണവും ജനസംഖ്യയും അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ പ്രത്യേക ചുമതലയുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ടിങ്കു ബിസ്വാൾ ഇന്ന് ചുമതലയേറ്റു. തുടർന്ന് ജില്ലാ കളക്ടർ ബി. അബ്‌ദുൽ നാസറിന്റെ ചേമ്പറിൽ നടന്ന അവലോകന യോഗത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് അവർ അറിയിച്ചു. കൊവിഡ് നിയന്ത്റണ മാനദണ്ഡങ്ങളിൽ വരുത്തിയ മാ​റ്റം പ്രാവർത്തികമാക്കുന്നതിന്റെ പ്രായോഗിക നിർദ്ദേശങ്ങൾ ജില്ലാ കളക്ടർ അവതരിപ്പിച്ചു. ഇതുകൂടി കണക്കിലെടുത്ത് തുടർപ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും നിർദ്ദേശം നൽകി.

പൊതുജനം മാറിയ സാഹചര്യവുമായി പൊരുത്തപ്പെടുകയാണ് വേണ്ടതെന്ന് യോഗം വിലയിരുത്തി. രോഗവ്യാപന നിരക്ക് കുറയ്ക്കുന്നതിന് പരിഷ്‌കരിച്ച രീതികൾ നടപ്പിലാക്കാനുള്ള പ്രവർത്തനം അനിവാര്യമാണെന്നും ടിങ്കു ബിസ്വാൾ പറഞ്ഞു. പൊലീസ്, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർമാർ, സെക്ടറൽ മജിസ്‌ട്രേ​റ്റുമാർ തുടങ്ങിയവരുടെ പ്രവർത്തന പുരോഗതി ജില്ലാ കളക്ടർ വിശദീകരിച്ചു. ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപകമാക്കി മാനദണ്ഡപാലനം ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രതിരോധ കുത്തിവയ്പ്പ് സംവിധാനങ്ങൾ കു​റ്റമ​റ്റ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ. യൂസഫ്, അസി. കളക്ടർ ഡോ. അരുൺ എസ്. നായർ എന്നിവർ ചികിത്സാ ക്രമീകരണങ്ങളുടെയും പരിശോധനാ സംവിധാനങ്ങളുടെയും പുരോഗതി അവതരിപ്പിച്ചു. സി​റ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, സബ് കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം. എൻ. സാജിതാ ബീഗം, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ നടപടികൾ, നിയന്ത്രണങ്ങൾ

1. ജനങ്ങളുടെ ഭാഗത്തുനിന്നും ഉത്തരവാദിത്തപൂർണമായ സമീപനം ഉറപ്പാക്കും

2. പ്രതിവാര രോഗപ്പകർച്ചാ നിരക്കിന്റെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയിൻമെന്റ് സോൺ നിയന്ത്റണങ്ങൾ കർശനമാക്കും

3. പൊതുഇടങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും മാനദണ്ഡപാലനം ഉറപ്പാക്കും

4. പ്രാദേശികതലത്തിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും

5. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ പരിശോധനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും
6. പുതിയ സാഹചര്യത്തോടൊപ്പം പൊരുത്തപ്പെടാൻ ജനങ്ങളെ സജ്ജരാക്കും

7. രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിൽ നടത്തുന്ന യോഗങ്ങൾക്ക് കർശന നിയന്ത്റണം

8. ഗൃഹനിരീക്ഷണത്തിലുള്ളവർ മാനദണ്ഡം കൃത്യമായി പാലിക്കാനും അത് നിരീക്ഷിക്കാനും സംവിധാനം

9. കീം പ്രവേശന പരീക്ഷ സുഗമമായി നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ

Advertisement
Advertisement