കേരള സർവകലാശാല ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

Thursday 05 August 2021 1:50 AM IST

തിരുവനന്തപുരം: കേരളസർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സർവകലാശാലയിൽ അഫിലിയേ​റ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളേജുകളിലും യു.ഐ.ടി, ഐ.എച്ച്.ആർഡി. കേന്ദ്രങ്ങളിലും ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് https://admissions.keralauniversity.ac.in വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. എല്ലാ കോളേജുകളിലേയും മെറി​റ്റ് സീ​റ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീ​റ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്.