അഡ്മിറ്ര് കാർഡ് ഡൗൺലോഡ് ചെയ്യാം
Thursday 05 August 2021 2:14 AM IST
തിരുവനന്തപുരം: ആഗസ്റ്റ് 11, 12, 13 തീയതികളിൽ നടത്തുന്ന എൽ.എൽ.ബി, എം.ബി.എ പ്രവേശന പരീക്ഷകളുടെ അഡ്‌മിറ്ര് കാർഡ് www.cee.kerala.gov.in വെബ്സൈറ്രിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പഞ്ചവത്സര എൽ.എൽ.ബി, കെ-മാറ്റ് പരീക്ഷകളുടെ അഡ്‌മിറ്ര് കാർഡ് നാലിന് വൈകിട്ട് മുതലും ത്രിവത്സര എൽ.എൽ.ബി, എൽ.എൽ.എം കോഴ്സുകളുടേ് 5ന് ഉച്ചയ്ക്ക് ശേഷവും ലഭ്യമാക്കും. അപേക്ഷയിലെ പേര്, ഒപ്പ്, ഫോട്ടോ എന്നിവയിലെ അപാകത കാരണം അഡ്‌മിറ്റ് കാർഡ് തടഞ്ഞവർക്ക് ന്യൂനതകൾ പരിഹരിക്കാൻ 7ന് വൈകിട്ട് 5വരെ അവസരം നൽകും. www.cee.kerala.gov.in വെബ്സൈറ്റിൽ അവർക്ക് രേഖകൾ അപ്‌ലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 0471 - 2525300