കർക്കിടകവാവ്ബലി: ശിവഗിരിമഠത്തിൽ ഓൺലൈൻ സൗകര്യം

Friday 06 August 2021 1:57 AM IST

ശിവഗിരി: ഈ വർഷവും കർക്കിടകവാവ്ബലി ഓൺലൈനിൽ നടത്തുവാൻ ശിവഗിരിമഠം തീരുമാനിച്ചു. എട്ടിന് രാവിലെ ഏഴിന് ശിവഗിരിമഠത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനലായ ശിവഗിരി ടിവിയിലൂടെ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദ് തന്ത്രികൾ മന്ത്രങ്ങൾ ലൈവായി ചൊല്ലിക്കൊടുക്കും. ബലിസാമഗ്രികളുടെ ലിസ്റ്റും തയ്യാറെടുക്കുന്നതിനുളള നിർദ്ദേശങ്ങളും ശിവഗിരി ടിവി ഫെയ്സ് ബുക്ക് പേജിലും യുട്യൂബ് ചാനലിലും ലഭ്യമാണ്. നിയന്ത്രണങ്ങൾ പാലിച്ച് ഭക്തജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മഠം ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9447271648, 9400475545.

Advertisement
Advertisement