എ.കെ.ശശീന്ദ്രൻ കുറ്റക്കാരനല്ല: പി.സി. ചാക്കോ

Friday 06 August 2021 12:34 AM IST

കൊല്ലം: കുണ്ടറ വിഷയത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നും മന്ത്രിയെ കുടുക്കാൻ ശ്രമിക്കുകയായിരുന്നെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. കൊല്ലം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിക്കാരിയുടെ പിതാവായ ബ്ലോക്ക്‌ പ്രസിഡന്റ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇക്കാര്യം അറിയാതെയാണ് ഇയാൾക്ക് പാർട്ടി പദവി നൽകിയത്. ചതിക്കുഴി ഉണ്ടാകുമെന്ന് മന്ത്രിക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement