മെയ്ഡ് ഇൻ കേരള ബ്രാൻഡ് വരും

Friday 06 August 2021 3:57 AM IST

തിരുവനന്തപുരം: കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ആഗോളവിപണിയിൽ 'മെയ്ഡ് ഇൻ കേരള" ബ്രാൻഡ് ലഭ്യമാക്കാനുള്ള സാദ്ധ്യത പരിശോധിക്കുകയാണെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. കെ.എസ്.ഐ.ഡി.സി മുഖേനയാണിത് നടപ്പാക്കുക. കെൽട്രോൺ മുഖേന കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ശ്രവൺ മിനി ഹിയറിംഗ് എയ്ഡുകളുടെ നിർമ്മാണം ആരംഭിക്കും. കെൽട്രോൺ യൂണിറ്റിന്റെ രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി ശ്രവണസഹായികളുടെ ഗുണനിലവാരം പരിശോധിക്കാൻ ഓഡിയോ അനലൈസറുകൾ സ്ഥാപിക്കും.