വെങ്കലമണിയട്ടെ വനിതകളും

Friday 06 August 2021 2:24 AM IST

നിതാ ഹോക്കിയിൽ വെങ്കല പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ബ്രിട്ടനെ നേരിടും. ഇന്ത്യൻ സമയം രാവിലെ 7 മുതലാണ് മത്സരം. ഇന്നലെ പുരുഷൻമാർ വെങ്കലമണിഞ്ഞ പോലെ ഇന്ന് വെങ്കല പ്രഭയിൽ തിളങ്ങാമെന്നാണ് വനിതകളുടേയും പ്രതീക്ഷ. ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് മെഡലാണ് ഇന്ത്യൻ വനിതകൾ സ്വപ്നം കാണുന്നത്. ഇതിന് മുമ്പ് രണ്ട് ഒളിമ്പിക്സുകളിൽ മാത്രമാണ് ഇന്ത്യൻ വനിതകൾ പങ്കെടുത്തിട്ടുള്ളൂ. 1980ൽ നാലാം സ്ഥാനത്തെത്തിയെങ്കിലും അന്ന് ആകെ ആറ് ടീമുകളെ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ യാതൊരു പ്രതീക്ഷയുമില്ലാതെ വന്ന് അദ്യത്തെ രണ്ട് കളിയും തോറ്ര ശേഷമാണ് ഇന്ത്യ അവിശ്വസനീയ കുതിപ്പ് നടത്തി സെമിയിൽ എത്തിയത്. പൂൾ എയിൽ നിന്ന് ഇന്ത്യ നാലാം സ്ഥാനക്കാരായും ബ്രിട്ടൻ മൂന്നാം സ്ഥാനക്കാരായുമാണ് ക്വാർട്ടറിൽ എത്തിയത്. പൂളിലെ മത്സരത്തിൽ ബ്രിട്ടൺ ഇന്ത്യയെ 4-1ന് തോൽപ്പിച്ചിരുന്നു.

സെമിയിൽ

അർജന്റീനയോട് 1-2നാണ് ഇന്ത്യ പൊരുതി തോറ്രത്

ബ്രിട്ടൻ നെതർലൻഡ്സിനോട് 1-5നാണ് തോറ്രത്.

റാങ്കിംഗ്

ഇന്ത്യ ചരിത്രത്തിലെ ഏറ്രവും മികച്ച റാങ്കിംഗായ ഏഴാം സ്ഥാനത്താണ്. ബ്രിട്ടൻ റാങ്കിംഗിൽ ഇല്ല. ഇംഗ്ലണ്ടിന്റേയും സ്കോട്ട്‌ലാൻഡിന്റേയും വേൽസിന്റേയും താരങ്ങൾ ഉൾപ്പെട്ടതാണ് ബ്രിട്ടീഷ് ടീം.

ഫൈനൽ

നെതർലൻഡ്സും അർജന്റീനയും തമ്മിലുള്ള ഫൈനൽ ഇന്ന് ഇന്ത്യൻ സമയം 3.30 മുതലാണ്.

Advertisement
Advertisement